ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഇന്‍ഷൂറന്‍സ്, എന്‍പിഎസ് ഇക്വിറ്റി നിക്ഷേപത്തില്‍ റെക്കോര്‍ഡ്

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയും പുതിയ പെന്‍ഷന്‍ സംവിധാനവും (എന്‍പിഎസ്) ഇന്ത്യന്‍ ഇക്വിറ്റികളുടെ പ്രധാന ആഭ്യന്തര നിക്ഷേപ സ്രോതസ്സുകളായി.2025 ല്‍ ഇരുവിഭാഗവും ഇതുവരെ ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപമാണ് നടത്തിയത്. ഇത് ഒരു വര്‍ഷത്തിനിടെ ഈ വിഭാഗങ്ങള്‍ നടത്തിയ റെക്കോര്‍ഡ് നിക്ഷേപമാണ്. ഓഹരികള്‍ നിറംമങ്ങിയ പ്രകടനം നടത്തിയിട്ടും ഇരുവിഭാഗങ്ങളും പണമൊഴുക്ക് തുടര്‍ന്നു.

ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ 56821 കോടി രൂപയുടെ നിക്ഷേപം നടത്തിയപ്പോള്‍ എന്‍പിഎസിന്റേത് 51308 കോടി രൂപയായി. 2024 ല്‍ ഇത് യഥാക്രമം 23062 കോടി രൂപയും 13328 കോടി രൂപയുമായിരുന്നു. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (PFRDA) ടയര്‍-1 അക്കൗണ്ടുകള്‍ക്ക് ഇക്വിറ്റികളില്‍ 75 ശതമാനവും ടയര്‍-2 അക്കൗണ്ടുകള്‍ക്ക് 100 ശതമാനവും വരെ ഉയര്‍ന്ന ഇക്വിറ്റി എക്സ്പോഷര്‍ അനുവദിച്ചിട്ടുണ്ട്്.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വിവേകപൂര്‍ണ്ണമായ ഇക്വിറ്റി എക്‌സ്‌പോഷ്വറിന് അനുമതി നല്‍കുന്നു. കൂടാതെ ഇവ ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ കോര്‍പ്പസിന്റെ ഒരു ഭാഗം നിലനിര്‍ത്തുന്നുണ്ട്. എന്‍പിഎസ് ചട്ടപ്രകാരം യുവ നിക്ഷേപകര്‍ക്ക് 75 ശതമാനം വരെ നിക്ഷേപമാണ് ഓഹരികളില്‍ നിലനിര്‍ത്താനാകുക. പ്രായമാകും തോറും സിസ്റ്റം റിസ്‌ക്ക് കുറഞ്ഞ ഓഹരികളിലേയ്ക്ക് എക്‌സ്‌പോഷ്വര്‍ ചുരക്കും. ഓട്ടോ ചോയ്‌സ് പ്രകാരം പ്രായം, റിസ്‌ക്ക് ടോളറന്‍സ് എന്നിവ പരിഗണിച്ച് സംവിധാനമാണ് നിക്ഷേപ മിശ്രിതം തീരുമാനിക്കുക. ഇക്വിറ്റി എക്‌സ്‌പോഷ്വര്‍ 25-75 ശതമാനം വരെയും റിയല്‍ എസ്‌റ്റേറ്റ് അല്ലെങ്കില്‍ സ്വകാര്യ ഇക്വിറ്റി ഇതര ആസ്തി നിക്ഷേപം 5 ശതമാനം വരെയുമായാണ് നിജപ്പെടുത്തിയിട്ടുള്ളത്്.

ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ നിക്ഷേപങ്ങളിലെ കുതിച്ചുചാട്ടം മ്യൂച്വല്‍ ഫണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ്. എംഎഫുകള്‍ നടപ്പ് വര്‍ഷത്തില്‍ 4.44 ലക്ഷം കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം നടത്തി. 2024 ല്‍ ഇത് 4.15 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം ബാങ്കുകളും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും അറ്റ വില്‍പ്പനക്കാരായി. 2025 ല്‍ ബാങ്കുകള്‍ ഇതുവരെ 16941 കോടി രൂപയുടെ ഓഹരികളും ധനകാര്യസ്ഥാപനങ്ങളുടെ 158 കോടി രൂപയുടെ ഓഹരികളുമാണ് വിറ്റഴിച്ചത്.

മുന്‍വര്‍ഷത്തില്‍ ഇത് യഥാക്രമം 10132 കോടി രൂപയും 347 കോടി രൂപയുമായിരുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 2025 ല്‍ ഇതുവരെ 6.29 ലക്ഷം കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം നടത്തി. 2024 ല്‍ ഇത് 5.22 ലക്ഷം കോടി രൂപയായിരുന്നു.

X
Top