ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇന്‍ഷൂറന്‍സ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും: ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്ന ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നവംബര്‍ രണ്ടാംപകുതിയിലാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നടക്കുക.

മേഖലയിലേക്ക് കൂടുതല്‍ മൂലധനം കൊണ്ടുവരികയും രാജ്യത്തുടനീളം ഇന്‍ഷുറന്‍സ് പരിരക്ഷ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. നിലവില്‍, വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ 74% വരെയാണ് ഉടമസ്ഥാവകാശം.പുതിയ ബില്‍ ഈ പരിധി 100% വരെയാകും.

നിക്ഷേപം ഓട്ടോമാറ്റിക് റൂട്ടിലൂടെയാണ് അനുവദിക്കുക. അതായത് വിദേശ കമ്പനികള്‍ക്ക് മുന്‍കൂര്‍ സര്‍ക്കാര്‍ അനുമതി നേടേണ്ടിവരില്ല. അതേസമയം അപേക്ഷകള്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ)യുടെ പരിശോധനയ്ക്ക് വിധേയമാകും. നിയമങ്ങളും വ്യവസ്ഥകളും ലളിതമാക്കാനും പദ്ധതിയുണ്ട്.

ഇന്ത്യയില്‍ നിന്ന് ശേഖരിക്കുന്ന പ്രീമിയങ്ങള്‍ ഇവിടെ തന്നെ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്നു. ഇന്‍ഷുറന്‍സ് നിയമ (ഭേദഗതി) ബില്‍ എന്ന പേരില്‍ ഒരു പ്രത്യേക ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. കോമ്പോസിറ്റ് ലൈസന്‍സുകള്‍, വിദേശ പൗരന്മാരെ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ പ്രധാന മാനേജീരിയല്‍ ഉദ്യോഗസ്ഥരായി നിയമിക്കല്‍ എന്നീ ഭേദഗതികളും ബില്ലിന്റെ ഭാഗമാകും.

കേന്ദ്ര ബജറ്റിലാണ് നിര്‍ദ്ദേശം ആദ്യം പ്രഖ്യാപിക്കപ്പെട്ടത്.ഇന്‍ഷുറന്‍സ് മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണിത്. ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് മേഖല അടുത്ത അഞ്ച്് വര്‍ഷത്തില്‍ 7.8 ശതമാനം കോമ്പസിറ്റ് വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

X
Top