സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഇൻഷുറൻസ് ഭേദഗതി ബില്ലിന് ലോക്സഭയിൽ പച്ചക്കൊടി

ന്യൂഡൽഹി: ഇൻഷുറൻസ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം 74ൽ നിന്ന് 100 ശതമാനമാക്കി ഉയർത്തുന്നതിനുള്ള സബ്കാ ബിമാ സബ്കി രക്ഷാ (ഇൻഷുറൻസ് നിയമ ഭേദഗതികൾ) ബിൽ അംഗീകരിച്ച് ലോക്‌സഭ.

1938-ലെ ഇൻഷുറൻസ് ആക്ട്, 1956-ലെ എൽഐസി ആക്ട്, 1999-ലെ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ആക്ട് എന്നിവയിൽ നിർണായക ഭേദഗതികൾ വരുത്തുന്നതാണ് ഭേദഗതിബിൽ.

100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം ഉറപ്പാക്കുമ്പോഴും ഉന്നത ഔദ്യോഗികതലത്തിൽ ചെയർപേഴ്‌സൺ, മാനേജിങ് ഡയറക്ടർ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എന്നിവരിൽ ഏതെങ്കിലുമൊരാൾ ഇന്ത്യൻ പൗരനായിരിക്കണമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു. ഇൻഷുറൻസ്, ഇൻഷുറൻസ് ഇതര സ്ഥാപനങ്ങളെ തമ്മിൽ ലയിപ്പിച്ച് കോർപ്പറേറ്റ് ഘടനയിലേക്ക് കൊണ്ടുവരാനും നിർദേശമുണ്ട്.

2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്നത് ലക്ഷ്യമിട്ട് ഇൻഷുറർമാരെ ഒറ്റ രജിസ്‌ട്രേഷനുകീഴിൽ കൊണ്ടുവരാനുള്ള കോംപസിറ്റ് ലൈസൻസ് സംവിധാനം പുതിയ ബില്ലിൽ നിന്നൊഴിവാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

പുതിയ വ്യവസ്ഥകൾ

  • രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിൽ പൂർണ വിദേശ ഉടമസ്ഥത അനുവദിക്കും
  • ഇൻഷുറൻസ് മേഖലയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പ്രോത്സാഹിപ്പിക്കും
  • 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യത്തിനായി ദീർഘകാലാടിസ്ഥാനത്തിൽ വിദേശമൂലധനത്തെ ആകർഷിക്കൽ, സാങ്കേതികവിദ്യാകൈമാറ്റം
  • പുതിയ പോളിസി ഉടമകൾക്കായി എജുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട്
  • വിദേശ റീഇൻഷുറർമാരുടെ പ്രവേശനം എളുപ്പമാക്കാൻ അവർക്കുള്ള നെറ്റ് ഓൺഡ് ഫണ്ട് (എൻഒഎഫ്) 5000 കോടിയായിരുന്നത് 1000 കോടിയായി കുറച്ചു
  • വഴിവിട്ട രീതിയിലുള്ള നേട്ടങ്ങൾ തിരിച്ചുപിടിക്കാനുതകുംവിധം സെബിയുടെ എൻഫോഴ്‌സ്മെന്റ് ടൂൾകിറ്റിന് സമാനമായി ഐആർഡിഎഐക്ക് അധികാരം
  • എൽഐസി ഏജന്റുമാർ അടക്കമുള്ള ഇൻഷുറൻസ് ഇടനിലക്കാർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ
  • സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ പുതിയ സോണൽ ഓഫീസുകൾ തുടങ്ങാം
  • ഐആർഡിഎഐ ചെയർപേഴ്സണിന്റെയും അംഗങ്ങളുടെയും കാലാവധി അഞ്ചുവർഷമോ 65 വയസ്സോ ഏതാണോ ആദ്യം അത്. (നിലവിൽ അംഗങ്ങൾക്കുള്ള പ്രായപരിധി 62 വയസ്സാണ്.)

X
Top