ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് ഏറ്റെടുക്കല്‍: മെറ്റ ഏപ്രിലില്‍ വിചാരണ നേരിടും

മുംബൈ: ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസില്‍ മെറ്റ ഏപ്രിലില്‍ വിചാരണ നേരിടും. വളര്‍ന്നുവരുന്ന മത്സരം തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും വാങ്ങിയെന്ന ആരോപണത്തിലാണ് കേസ്.

ഉയര്‍ന്നുവരുന്ന മത്സരത്തെ അടിച്ചമര്‍ത്താനും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് മേഖലയില്‍ ആധിപത്യം നിലനിര്‍ത്താനുമാണെന്ന് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആരോപിച്ചിരുന്നു.കേസില്‍ വാഷിങ്ടണ്‍ ജഡ്ജി ഏപ്രില്‍ 14 ന് വാദം കേള്‍ക്കും.

കമ്പനി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് 2020-ല്‍ ട്രംപ് ഭരണകാലത്ത് എഫ്ടിസി കേസെടുക്കുകയായിരുന്നു.

മൊബൈല്‍ ഇക്കോസിസ്റ്റത്തില്‍ സ്വന്തമായി മത്സരിക്കുന്നതിനുപകരം പുതിയ ഭീഷണികള്‍ ഇല്ലാതാക്കാന്‍ ഇന്‍സ്റ്റാഗ്രാമിനും വാട്ട്സ്ആപ്പിനും മെറ്റ അമിതമായി പണം നല്‍കി സ്വന്തമാക്കിയെന്നാണ് എഫ്ടിസിയുടെ വാദം.

കേസ് തള്ളിക്കളയണമെന്ന മെറ്റയുടെ വാദം ഈ മാസം ആദ്യം കോടതി നിരസിച്ചിരുന്നു.

X
Top