പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

3.3 മെഗാവാട്ട് കാറ്റാടി യന്ത്രം കമ്മീഷൻ ചെയ്ത് ഇനോക്‌സ് വിൻഡ്

മുംബൈ: ഗുജറാത്ത് രാജ്‌കോട്ടിലെ റാൻപർദ ഗ്രാമത്തിൽ 3.3 മെഗാവാട്ട് കാറ്റാടി യന്ത്രം കമ്മീഷൻ ചെയ്‌തതായി അറിയിച്ച് ഇനോക്‌സ് വിൻഡ്. കമ്പനിയുടെ ഈ അറിയിപ്പിനെത്തുടർന്ന് ഇനോക്‌സ് വിൻഡ് ഓഹരികൾ 1 ശതമാനം ഉയർന്ന് 140.69 രൂപയിലെത്തി.

സ്ഥാപനത്തിന്റെ സാങ്കേതിക പങ്കാളിയായ എഎംഎസ്സി വികസിപ്പിച്ചെടുത്ത 3.3 മെഗാവാട്ട് വിൻഡ് ടർബൈനിന് 100 മീറ്റർ ട്യൂബുലാർ ടവറും 146 മീറ്റർ റോട്ടർ ബ്ലേഡുകളുമുണ്ട്. ഈ കാറ്റാടിയന്ത്രം സാധ്യമായ ഏറ്റവും കുറഞ്ഞ ഊർജ ചെലവ് വാഗ്ദാനം ചെയ്യുന്നുവെന്നും അതുവഴി ഇന്ത്യൻ വിപണിയിൽ സുസ്ഥിരമായ നേട്ടം കൈവരിക്കുമെന്നും കമ്പനി പറഞ്ഞു.

ഐപിപികൾ, യൂട്ടിലിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് നിക്ഷേപകർ എന്നിവർക്ക് സേവനം നൽകുന്ന ഒരു കാറ്റാടി ഊർജ്ജ പരിഹാര ദാതാവാണ് ഇനോക്‌സ് വിൻഡ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ മൂന്ന് നിർമ്മാണ പ്ലാന്റുകളുള്ള ഇത് കാറ്റാടി ഊർജ്ജ വിപണിയിലെ മുൻനിര കമ്പനിയാണ്. ഇതിന്റെ നിർമ്മാണ ശേഷി പ്രതിവർഷം 1,600 മെഗാവാട്ട് ആണ്.

X
Top