
മുംബൈ: നാലാംപാദ ഏകീകൃത അറ്റാദായം 25 ശതമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ച്വര്‍ ഡെവലപ്പേഴ്സ് ഓഹരി തിങ്കളാഴ്ച ഇടിവ് നേരിട്ടു. നാലര ശതമാനം താഴ്ന്ന് 27.55 രൂപയിലായിരുന്നു ക്ലോസിംഗ്. 130.15 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം.
അതേസമയം വരുമാനം 13 ശതമാനം ഉയര്‍ന്ന് 1619.98 കോടി രൂപയായി.എബിറ്റ 18 ശതമാനം ഉയര്‍ന്ന് 758.74 കോടി രൂപയായപ്പോള്‍ പ്രവര്‍ത്തനമാര്‍ജിന്‍ 44.75 ശതമാനത്തില്‍ നിന്നും 46.84 ശതമാനമായി ഉയര്‍ന്നു. 2024 സാമ്പത്തിക വര്‍ഷം ആദ്യ മാസത്തില് തന്നെ 19 ശതമാനം ടോള്‍ വരുമാന വളര്‍ച്ച കൈവരിച്ചതായി കമ്പനി ചെയര്‍മാന്‍ വീരേന്ദ്ര ഡി മൈസ്‌കര്‍ പറയുന്നു.
കൂടാതെ മറ്റൊരു ടിഒടി പ്രൊജക്ടും ലഭ്യമായി. ടിഒടി മേഖലയിലെ കമ്പനി വിഹിതം 37 ശതമാനമായി ഉയര്‍ന്നു. മേഖലയിലെ ഏറ്റവും വലുത്.
വളര്‍ച്ച വേഗത കൈവരിക്കുമെന്നും മൈസ്്കര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.