എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

ഇൻഫോസിസ് പ്രസിഡന്‍റ് ടെക് മഹീന്ദ്രയിലേക്ക്

ബംഗലൂരു: ഇൻഫോസിസ് പ്രസിഡന്‍റ് മോഹിത് ജോഷി രാജി വച്ചു. 22 വർഷത്തെ സേവനത്തിന് ശേഷമാണ് ഇൻഫോസിസിൽ നിന്ന് മോഹിത് ജോഷിയുടെ പടിയിറക്കം.

ടെക് മഹീന്ദ്രയിൽ എംഡി, സിഇഒ എന്നീ പദവികൾ മോഹിത് ജോഷി ഏറ്റെടുക്കും. അഞ്ച് മാസം മുൻപ് എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് കോഗ്നിസന്‍റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി സ്ഥാനം ഏറ്റെടുത്തത്.പ്രസിഡന്‍റ് പദവിയേറ്റ് അഞ്ച് മാസത്തിനുള്ളിലാണ് രാജി.

ഇൻഫോസിസ് തുടക്കം മുതൽ തന്നെ മൂൺലൈറ്റിങ്ങിന് എതിരായിരുന്നു. ഈയാഴ്ച ദില്ലിയിൽ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഏഷ്യാ ഇക്കണോമിക് ഡയലോഗിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതെക്കുറിച്ച് സംസാരിച്ചത്.

മാസങ്ങൾക്ക് മുമ്പ് മൂൺലൈറ്റിങ്ങിന്‍റെ ഭാഗമായി ഒരു കൂട്ടം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

X
Top