തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

പണപ്പെരുപ്പം 14 മാസത്തെ ഉയരത്തിൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​​ത്തി​ന്റെ ഉ​പ​ഭോ​ക്തൃ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 14 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ. ഒ​ക്ടോ​ബ​റി​ലെ പ​ണ​പ്പെ​രു​പ്പം 6.21 ശ​ത​മാ​ന​മാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
റി​സ​ർ​വ് ബാ​ങ്ക് നി​ശ്ച​യി​ച്ച സ​ഹ​ന പ​രി​ധി​ക്കും പു​റ​ത്താ​ണി​ത്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​മാ​ണ് പ​ണ​പ്പെ​രു​പ്പം കൂ​ടാ​ൻ പ്ര​ധാ​ന കാ​ര​ണം. സെ​പ്റ്റം​ബ​റി​ൽ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 5.49 ശ​ത​മാ​ന​വും 2023 ഒ​ക്ടോ​ബ​റി​ൽ 4.87 ശ​ത​മാ​ന​വു​മാ​യി​രു​ന്നു. റി​സ​ർ​വ് ബാ​ങ്കി​​ന്റെ സ​ഹ​ന നി​ര​ക്കി​ന്റെ പ​ര​മാ​വ​ധി ആ​റു ശ​ത​മാ​ന​മാ​ണ്.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല 10.87 ശ​ത​മാ​ന​മാ​ണ് ഒ​ക്ടോ​ബ​റി​ൽ വ​ർ​ധി​ച്ച​ത്. സെ​പ്റ്റം​ബ​റി​ൽ ഇ​ത് 9.24 ആ​യി​രു​ന്നു. പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, എ​ണ്ണ തു​ട​ങ്ങി​യ​വ​ക്കാ​ണ് കാ​ര്യ​മാ​യി വി​ല കൂ​ടി​യ​ത്. എ​ന്നാ​ൽ ധാ​ന്യ​ങ്ങ​ൾ, മു​ട്ട, പ​ഞ്ച​സാ​ര, സു​ഗ​ന്ധ​വ്യ​ഞ്ജ​നം എ​ന്നി​വ​യു​ടെ വി​ല​യി​ൽ കു​റ​വു​ണ്ടാ​യി.

അ​തേ​സ​മ​യം രാ​ജ്യ​ത്തി​ന്റെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​ത്തി​ൽ 3.1 ശ​ത​മാ​ന​ത്തി​ന്റെ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

X
Top