8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

13 ശതമാനത്തോളം നേട്ടമുണ്ടാക്കി ഇന്‍ഡസ് ടവര്‍ ഓഹരി

ന്യൂഡല്‍ഹി: മൊത്ത വരുമാന (എജിആര്‍) കുടിശ്ശിക ഇക്വിറ്റി ഷെയറുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ വോഡഫോണ്‍ ഐഡിയയോട് ആവശ്യപ്പെടുകയും ഭാരതി എയര്‍ടെല്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ഫെബ്രുവരി 6 ന് ഇന്‍ഡസ് ടവേഴ്സ് ഓഹരികള്‍ 13 ശതമാനം ഉയര്‍ന്നു. ഇന്‍ഡസ് ടവേഴ്‌സിന്റെ 23 ശതമാനം ഓഹരികളാണ് ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയത്. അനുബന്ധ കമ്പനിയായ നെറ്റില്‍ ഇന്‍ഫ്രയുടെ കൈവശമായിരുന്നു നേരത്തെ ഈ ഓഹരികളുണ്ടായിരുന്നത്.

നിലവില്‍ കമ്പനിയിലെ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി പങ്കാളിത്തം 47.95 ശതമാനമാണ്. നേരത്തെയിത് 24.94 ശതമാനമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഇന്ത്യയോട് എജിആര്‍ കുടിശ്ശിക ഇക്വിറ്റി ഷെയറുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെ ഇന്‍ഡസ് ടവേഴ്‌സിന് കിട്ടാനുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷയുണര്‍ന്നു. ഏതാണ്ട് 7000 കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയ ഇന്‍ഡസ് ടവേഴ്‌സിന് നല്‍കാനുള്ളത്. തുക ലഭ്യമാകാത്തതിനാല്‍ 2023 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഡസ് ടവേഴ്സിന് 708.2 കോടി രൂപയുടെ ഏകീകൃത നഷ്ടം സംഭവിച്ചിരുന്നു.

X
Top