സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയിഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യതഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞംപുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബിസെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

പാം ഓയില്‍ കയറ്റുമതി മെയ് 23 മുതല്‍ പുന:രാരംഭിക്കുമെന്ന് ഇന്തോനേഷ്യ


ജാക്കാര്‍ത്ത: മെയ് 23 മുതല്‍ പാം ഓയില്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ പറഞ്ഞു. രാജ്യത്തെ നിയമനിര്‍മ്മാതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കയറ്റുമതി നിരോധിച്ചതിനാല്‍ രാജ്യത്തെ പാംഓയില്‍ ശേഖരം അളവില്‍ കൂടുതലായെന്നും ഇതോടെ കമ്പനികള്‍ ഉത്പാദനം നിര്‍ത്താന്‍ ആലോചിക്കുകയാണെന്നും നിയമനിര്‍മ്മാതാക്കള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
രാജ്യം ഭക്ഷ്യഎണ്ണ ദൗര്‍ലഭ്യം നേരിട്ടതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യ പാം ഓയില്‍ കയറ്റുമതി ഏപ്രില്‍ 28 മുതല്‍ നിര്‍ത്തിയത്. പാം ഓയില്‍ അനുബന്ധ ഉത്പന്നങ്ങളുടെ കയറ്റുമതിയും രാജ്യം നിര്‍ത്തിവച്ചിരുന്നു. ലോകത്തെ പാം ഓയില്‍ നിര്‍മ്മാതാക്കളില്‍ ഒന്നാം സ്ഥാനത്താണ് ഇന്തോനേഷ്യ.
തുടര്‍ന്ന് ഭക്ഷ്യ എണ്ണയുടെ വില ലോകമെമ്പാടും കുതിച്ചുയര്‍ന്നു. ഇന്ത്യയിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. ഇന്തോനേഷ്യയും മലേഷ്യയുമാണ് ഇന്ത്യയിലേക്ക് പാമോയില്‍ കയറ്റുമതി ചെയ്യുന്ന രാഷ്ട്രങ്ങള്‍. ഇന്തോനേഷ്യയുടെ എണ്ണ ലഭ്യമല്ലാത്തതിനാല്‍ ഏകദേശം 29% ഇന്ത്യന്‍ കുടുംബങ്ങള്‍ അവര്‍ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ ഗുണമേന്മ കുറച്ചു.
ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളിലെ പ്രധാന ഘടകം കൂടിയാണ് പാം ഓയില്‍. പാം ഓയില്‍ ദൗര്‍ലഭ്യം അനുഭവപ്പെട്ടതോടെ നിരവധി ഉപഭോക്തൃ കമ്പനികള്‍ ഉത്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരായി. ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ്ലെ ഇന്ത്യ, ഐടിസി തുടങ്ങിയ എഫ്എംസിജി കമ്പനികളാണ് പാമോയില്‍ നിരോധനം മൂലം വിഷമവൃത്തത്തിലായത്. നിരോധനത്തിന്റെയും ഉയര്‍ന്ന വിലയുടെയും ഫലമായി ബിസ്‌ക്കറ്റ്, നൂഡില്‍സ്, കേക്കുകള്‍, ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രോസണ്‍ ഡെസേര്‍ട്ട്‌സ് തുടങ്ങിയ വിഭാഗങ്ങളിലാണ് വിലവര്‍ധന അനുഭവപ്പെട്ടത്.

X
Top