
മുംബൈ: ഇന്‍ഡിക്യൂബ് സ്പേസസ് ഓഹരികള്‍ 9 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്തു. 216 രൂപയിലാണ് ഓഹരികള്‍ എന്‍എസ്ഇയിലെത്തിയത്. ഒരു ശതമാനം പ്രീമിയത്തില്‍ 238 രൂപയിലാണ് ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ ട്രേഡ് ചെയ്തിരുന്നത്.
225-237 പ്രൈസ് ബാന്റിലായിരുന്നു700 കോടി രൂപയുടെ ഐപിഒ. 650 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 50 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്ലുമുള്‍പ്പെടുന്നതുമായിരുന്നു ഐപിഒ.
ഓഹരിയുടെ വാല്വേഷന്‍ കൂടുതലാണെങ്കിലും മേഖലയുടെ സാധ്യതകള്‍ അതിനെ സാധൂകരിക്കുന്നുവെന്ന് ഹെന്‍സെക്സ് സെക്യൂരിറ്റീസ്, റിസര്‍ച്ച് ആന്റ് ബിസിനസ് ഡവലപ്പ്മെന്റ് എവിപി എം ഓജ പറഞ്ഞു.
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഓഹരി പരിഗണിക്കാവുന്നതാണ്.