അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഹർഷ് ഷായെ സിഇഒ ആയി നിയമിക്കാൻ ഇൻഡിഗ്രിഡ്

മുംബൈ: ഹർഷ് ഷായെ ഇൻഡിഗ്രിഡിന്റെ സിഇഒ ആയും മുഴുവൻ സമയ ഡയറക്ടറായും നിയമിക്കാൻ ഒരുങ്ങി ഇൻഡിഗ്രിഡ് ഇൻവെസ്റ്റ്‌മെന്റ് മാനേജർസ്. നിർദിഷ്ട നിയമനത്തിനായി സ്ഥാപനം ഓഹരി ഉടമകളുടെ അനുമതി തേടും.

ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്സ്റ്റായ ഇന്ത്യ ഗ്രിഡ് ട്രസ്റ്റ് ലിമിറ്റഡിന്റെ (ഇൻഡിഗ്രിഡ്) ഇൻവെസ്റ്റ്‌മെന്റ് മാനേജരാണ് ഇൻഡിഗ്രിഡ് ഇൻവെസ്റ്റ്‌മെന്റ് മാനേജർസ്. ഈ നിയമനത്തിന് അനുമതി തേടി കൊണ്ടുള്ള ഇ- വോട്ടിംഗ് 2022 ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 9.00 മണിക്ക് (IST) ആരംഭിച്ച് 2022 നവംബർ 28 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് (IST) അവസാനിക്കും.

കെകെആർ, സ്റ്റെർലൈറ്റ് പവർ (SPTL) എന്നിവയുടെ പിന്തുണയുള്ള ഒരു ഇന്ത്യൻ പവർ സെക്ടർ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റാണ് (ഇൻവിറ്റ്) ഇന്ത്യ ഗ്രിഡ് ട്രസ്റ്റ് (ഇൻഡിഗ്രിഡ്). കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി 1.32 ശതമാനം ഇടിഞ്ഞ് 143.06 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top