ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

100 ചെറു വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ

ന്യൂഡൽഹി: രാജ്യത്തെ പ്രാദേശിക സർവീസ് ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 100 ചെറു വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ തയാറെടുക്കുന്നു.

എടിആർ, എംബ്രായർ തുടങ്ങിയ വിമാന നിർമാതാക്കളുമായി കമ്പനി ചർച്ച നടത്തുന്നതായാണ് റിപ്പോർട്ട്. എന്നാൽ ഇതു സംബന്ധിച്ച് ഇൻഡിഗോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ചെറു വിമാനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഇൻഡിഗോയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് കൈക്കൊണ്ടിട്ടില്ല. 50 വിമാനങ്ങൾ വാങ്ങാൻ ഏറെക്കുറെ തീരുമാനമായിട്ടുണ്ട്.

പ്രകടനം വിലയിരുത്തിയ ശേഷമാകും ബാക്കി 50 കൂടി വാങ്ങുക. 78 സീറ്റുള്ള 45 എടിആർ വിമാനങ്ങൾ നിലവിൽ ഇൻഡിഗോയ്ക്ക് ഉണ്ട്.

രാജ്യത്തെ ഇടത്തരം നഗരങ്ങൾക്കിടയിൽ വിമാന സർവീസ് ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

X
Top