ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

4 ശതമാനം താഴ്ച വരിച്ച് ഇന്‍ഡിഗോ പെയ്ന്റ് ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: ബ്ലോക്ക് ഡീല്‍ വഴി 21 ലക്ഷം ഓഹരികള്‍ അഥവാ 4.4 ശതമാനം ഇക്വിറ്റി കൈമാറിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ പെയ്ന്റ്‌സ് ഓഹരി കൂപ്പുകുത്തി. 4.13 ശതമാനം താഴ്ന്ന് 1430.95 രൂപയിലാണ് സ്‌റ്റോക്ക് ക്ലോസ് ചെയ്തത്.

വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ സിക്വായിയയാണ് തങ്ങളുടെ 3.3 ശതമാനം ഓഹരികള്‍ 1315 രൂപ നിരക്കില്‍ വില്‍പന നടത്തിയത.് 235 കോടിരൂപയുടേതായിരുന്നു ഇടപാട്. കമ്പനിയുടെ 13.73 ശതമാനം ഓഹരികളാണ് സിക്വോയിയുടെ പക്കലുള്ളത്.

സെപ്തംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 174 ശതമാനം ഉയര്‍ന്ന് 37.1 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 23.7 ശതമാനം വര്‍ധനവോടെ 242.6 കോടി രൂപയിലെത്തി. ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ഇപ്പോഴും ബുള്ളിഷാണ്.

നുവാമ റിസര്‍ച്ച് 2,200 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മോതിലാല്‍ ഓസ്വാളിന്റെത് 1720 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ്.

X
Top