ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പ്രൊമോട്ടർമാർ ഇന്റർഗ്ലോബ് ഏവിയേഷന്റെ 1.40% ഓഹരികൾ വിറ്റു

മുംബൈ: ബജറ്റ് എയർലൈനായ ഇൻഡിഗോയുടെ പ്രൊമോട്ടർമാരായ രാകേഷ് ഗാംഗ്‌വാളും ഭാര്യ ശോഭ ഗാംഗ്‌വാളും എയർലൈനിന്റെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനിലെ അവരുടെ 1.40 ശതമാനം ഓഹരികൾ വിറ്റഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 1.40 ശതമാനം വരുന്ന 54,00,000 ഓഹരികൾ പ്രൊമോട്ടർമാർ വിറ്റതായാണ് ലഭിക്കുന്ന വിവരം. നേരത്തെ 2,000 കോടി രൂപയ്‌ക്ക് ഇന്റർ ഗ്ലോബ് ഏവിയേഷന്റെ 2.8 ശതമാനം ഓഹരികൾ ഗാംഗ്‌വാൾ വിറ്റതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്റർ ഗ്ലോബ് ഏവിയേഷനിൽ ഗാംഗ്‌വാളിനും കുടുംബത്തിനും 36.61 ശതമാനം ഓഹരിയുണ്ട്.

ഈ 36.61 ശതമാനം ഓഹരിയിൽ ഗാംഗ്‌വാളിന് 14.6 ശതമാനവും ഭാര്യയ്ക്കും 8.39 ശതമാനവും ഓഹരിയുണ്ട്. ശേഷിക്കുന്ന ഓഹരികൾ ചിങ്കർപൂ ഫാമിലി ട്രസ്റ്റിന്റെ കൈവശമാണെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഫെബ്രുവരിയിൽ ഇന്റർ ഗ്ലോബ് ഏവിയേഷന്റെ ഡയറക്ടർ ബോർഡിൽ നിന്ന് ഗാംഗ്‌വാൾ രാജിവച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനിയിലെ തന്റെ ഇക്വിറ്റി ഓഹരികൾ ക്രമേണ വിൽക്കുമെന്ന് രാജിസമയത്ത് അദ്ദേഹം പറഞ്ഞിരുന്നു.

ഗാംഗ്‌വാളും രാഹുൽ ഭാട്ടിയയും ചേർന്നാണ് ഇൻഡിഗോ എയർലൈൻസ് സ്ഥാപിച്ചത്. തിങ്കളാഴ്ച ബിഎസ്ഇയിൽ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ 0.53 ശതമാനം ഉയർന്ന് 1,944.40 രൂപയിലെത്തി.

X
Top