
മുംബൈ: ഇന്ത്യയും അമേരിക്കയും കുറഞ്ഞ ലാഭ്യസാധ്യതയുള്ള ഇക്വിറ്റി വിപണികളായി മാറിയെന്ന് ഡിഎസ്പി മ്യൂച്വല്‍ ഫണ്ട് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ ലാഭസാധ്യത 4.1 ശതമാനമായപ്പോള്‍ യുഎസിന്റെത് 3.1 ശതമാനമായി കുറഞ്ഞു.
ഉയര്‍ന്ന വാല്വേഷനാണ് ലാഭസാധ്യത കുറയ്ക്കുന്ന പ്രധാന ഘടകം. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ സെലക്ടീവാണെന്നും ലാഭകരമായ മേഖലകളില്‍ മാത്രമേ നിക്ഷേപം നടത്തുന്നുള്ളൂവെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
ഇന്ത്യയുടെ വില-ലാഭ അനുപാതം (PE ratio) 24.6 ആയി ഉയര്‍ന്നപ്പോള്‍ യുഎസിന്റേത് 27 ആണ്. അതേസമയം റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി യഥാക്രമം 14.9 ശതമാനവും 18.4 ശതമാനവുമായി. ഇന്ത്യയുടെ പിഇ അനുപാതം 20 വര്‍ഷത്തെ ശരാശരിയെ മറികടക്കുന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
”ശക്തമായ അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടെങ്കിലും, ലാഭസാധ്യത കുറയുമ്പോള്‍ ഭാവി പ്രതീക്ഷകള്‍ അസ്തമിക്കും. കമ്പനികള്‍ വന്‍തോതില്‍ വളര്‍ച്ച കൈവരിക്കാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും,’ റിപ്പോര്‍ട്ട് പറഞ്ഞു.
റിപ്പോര്‍ട്ട് പ്രകാരം നിക്ഷേപ സാധ്യതയുള്ള മേഖലകള്‍ ഇന്ത്യയില്‍ ബാങ്കുകള്‍, ഊര്‍ജ്ജം, ലോജിസ്റ്റിക്‌സ്, റെയില്‍വേ, കണ്‍സ്ട്രക്ഷന്‍, ഹൗസിംഗ് ഫിനാന്‍സ് എന്നിവയും യുഎസില്‍ എഡ്യുടെക്ക്, ഇകൊമേഴ്‌സ്, എഐ, ഫിന്‍ടെക്ക്, ഗ്രീന്‍ടെക്ക്, ഹെല്‍ത്ത്‌കെയര്‍, ട്രാവലുമാണ്.