സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

രാജ്യത്തെ ഗോതമ്പ് സംഭരണത്തില്‍ ഇടിവ്

മുംബൈ: ഈ വര്‍ഷം ഏപ്രില്‍ 25വരെയുള്ള ഗോതമ്പ് മൊത്ത സംഭരണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 17 ശതമാനം കുറവ്. 2024-25 വിപണന വര്‍ഷത്തേക്കുള്ള സംഭരണം തുടക്കത്തില്‍ മികച്ചതായിരുന്നു.

ചില പ്രധാന സംസ്ഥാനങ്ങളിലെ വിളവെടുപ്പ് വൈകിയതിനാലും ഉത്തരേന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളും കാരണമാണ് ഇതുവരെയുള്ള സംഭരണത്തില്‍ ഇടിവുണ്ടാകാന്‍ കാരണം. എന്നാല്‍ തടസങ്ങള്‍ ഒഴിഞ്ഞാല്‍ സംഭരണം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

കൂടാതെ, 2024-25ല്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഗോതമ്പ് ഉല്‍പ്പാദനം 112 ദശലക്ഷത്തിലധികം ടണ്‍ വരുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ മധ്യപ്രദേശ് പോലുള്ള ചില പ്രധാന സംസ്ഥാനങ്ങളിലെ മൊത്തത്തിലുള്ള വിളവെടുപ്പിനെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

വര്‍ഷാവസാനം ഉയര്‍ന്ന നിരക്കുകള്‍ പ്രതീക്ഷിച്ച് കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ കൈവശം വച്ചിരിക്കുന്നതിനാലോ അവരുടെ സാധന സാമഗ്രികള്‍ നിറയ്ക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികളുടെ വാങ്ങല്‍ വര്‍ധിച്ചതിനാലോ സംഭരണത്തില്‍ ഇടിവുണ്ടാകാം.

ഉത്തര്‍പ്രദേശ് പോലുള്ള ചില സംസ്ഥാനങ്ങളില്‍, സര്‍ക്കാര്‍ വാങ്ങലുകള്‍ തുടരുന്നതുവരെ സ്വകാര്യ കമ്പനികള്‍ വലിയതോതില്‍ വാങ്ങള്‍ നടത്തരുതെന്ന് അനൗദ്യോഗിക നിര്‍ദ്ദേശമുണ്ട്.

ഈ വര്‍ഷം ഏകദേശം 37 ദശലക്ഷം ടണ്‍ ഗോതമ്പ് സംഭരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, കഴിഞ്ഞ വര്‍ഷം യഥാര്‍ത്ഥ സംഭരണം 26 ദശലക്ഷം ടണ്ണിന് മുകളിലായിരുന്നു.

സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ ആന്‍ യോജനയ്ക്ക് (പിഎംജികെഎവൈ) മതിയായ സാധനങ്ങള്‍ ഉറപ്പാക്കുന്നതിനും ആഭ്യന്തര ഗോതമ്പ് വില സ്ഥിരപ്പെടുത്തുന്നതിനും ഈ സംഭരണം നിര്‍ണായകമാണ്.

മാത്രമല്ല, 2024 ഏപ്രില്‍ ഒന്ന് വരെ ഗോതമ്പ് ശേഖരം ഒന്നിലധികം വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞതിനാല്‍ അവ നികത്തേണ്ടത് അനിവാര്യമാണ്.

ഗോതമ്പ് സംഭരണം സാധാരണയായി ഏപ്രില്‍ ഒന്നിന് ന് ആരംഭിക്കും, എന്നാല്‍ ഈ വര്‍ഷം ഇത് മാര്‍ച്ച് 15 ന് ചില സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. മിക്ക പ്രദേശങ്ങളിലും ജൂണ്‍ 30 വരെ ഈ പ്രക്രിയ തുടരും.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) ഈ വര്‍ഷം 37.2 ദശലക്ഷം ടണ്‍ ഗോതമ്പ് സംഭരണം കണക്കാക്കിയിട്ടുണ്ട്.

X
Top