ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇന്ത്യന്‍ സമ്പത്തിന്റെ 60 ശതമാനം നിയന്ത്രിക്കുന്നത് ഒരു ശതമാനം, ഇവരുടെ 60 ശതമാനം നിക്ഷേപം റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണ്ണത്തിലും

മുംബൈ: ഇന്ത്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്നര്‍ (അള്‍ട്രാ ഹൈ നെറ്റ് വര്‍ത്ത് ഇന്റിവിജ്വല്‍സ്, ഹൈ നെറ്റ് വര്‍ത്ത് ഇന്റിവിജ്വല്‍സ്) നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത് റിയല്‍ എസ്റ്റേറ്റും സ്വര്‍ണ്ണവുമാണെന്ന് കണ്ടെത്തല്‍. ബേര്‍ണ്‍സ്റ്റീന്റെ റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് എഎന്‍ഐയാണ് ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.  60 ശതമാനം അതിസമ്പന്നരുടെ നിക്ഷേപവും റിയല്‍ എസ്റ്റേറ്റും സ്വര്‍ണ്ണവുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഈ അതിസമ്പന്നര്‍ മൊത്തം ഇന്ത്യന്‍ കുടുംബങ്ങളുടെ ഒരു ശതമാനമാണെങ്കിലും രാജ്യത്തിന്റെ 60 ശതമാനം ആസ്തികളും 70 ശതമാനം സാമ്പത്തിക ആസ്തികളും നിയന്ത്രിക്കുന്നു. ഇന്ത്യന്‍ കുടുംബങ്ങളുടെ മൊത്തം സമ്പത്ത് 19.6 ട്രില്യണ്‍ ഡോളറാണെന്നും ഇതില്‍ 11.6 ട്രില്യണ്‍ ഡോളര്‍ അഥവാ 59 ശതമാനം യൂബര്‍ റിച്ച് എന്ന് വിളിക്കുന്ന ഈ അതിസമ്പന്നരുടെ കൈകളിലാണെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

മാത്രമല്ല, 4.5 ട്രില്യണ്‍ ഡോളര്‍ വരുന്ന സാമ്പത്തിക ആസ്തികളും ഇവരുടെ പക്കലാണ്. ഇത് രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ആസ്തികളുടെ 70 ശതമാനം വരും. അതേസമയം ഉപയോഗിക്കാത്ത മൂലധനത്തിന്റെ ഈ പൂള്‍ വെല്‍ത്ത് മാനേജര്‍മാര്‍ക്ക് മുന്‍പില്‍ വന്‍ അവസരം തുറന്നുകൊടുക്കുന്നു.

ഇവരുടെ സമ്പത്ത് വൈവിദ്യവത്ക്കരണ സാധ്യത നിലനിര്‍ത്തുന്നു എന്നതാണ് കാരണം. ഓഹരികള്‍, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നിവയില്‍ കുറഞ്ഞ എക്‌സ്‌പോഷ്വര്‍ മാത്രമാണ് യൂബര്‍ റിച്ചിനുള്ളത്.

വെല്‍ത്ത് മാനേജര്‍മാര്‍ക്ക് ഇവരുടെ ഇടയില്‍ പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരണ തന്ത്രങ്ങള്‍ അവതരിപ്പിക്കാനും ഡിജിറ്റല്‍ സമ്പത്ത് പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കാനും നികുതി-കാര്യക്ഷമമായ നിക്ഷേപ ആസൂത്രണം വാഗ്ദാനം ചെയ്യാനും റിസ്‌ക്-അഡ്ജസ്റ്റഡ് റിട്ടേണുകളെക്കുറിച്ച് ബോധവത്ക്കരണം നടത്താനും സാധിക്കും.

ഇതുവഴി ഇന്ത്യയുടെ നിക്ഷേപ സംസ്‌ക്കാരം ഉയര്‍ന്ന തലത്തില്‍ മാറ്റാനുള്ള അവസരമാണ് വെല്‍ത്ത് മാനേജര്‍മാര്‍ക്ക് മുന്നിലുള്ളത്.

X
Top