
യൂ എസ് : ടെക്‌സാസിൽ സോളാർ ഫാക്ടറി നിർമ്മിക്കാൻ 1 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാൻ തയ്യാറായി ഇന്ത്യയിലെ മുൻനിര സോളാർ പാനൽ നിർമ്മാതാക്കളായ വാരി എനർജീസ്.
ക്ലീൻ എനർജി പ്രോജക്ടുകൾക്ക് സബ്‌സിഡിയും നികുതി ഇളവുകളും വാഗ്ദാനം ചെയ്യുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലാവസ്ഥാ വ്യതിയാന നിയമം കഴിഞ്ഞ വർഷം പാസാക്കിയതിന് ശേഷമാണ് സോളാർ ഫാക്ടറി നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചത്.
2027-ഓടെ അതിന്റെ ആസൂത്രിത ബ്രൂക്‌ഷെയറിലെ ടെക്‌സാസ് സൗകര്യം യുഎസിലെ ഏറ്റവും വലിയ സൗരോർജ്ജ ഫാക്ടറികളിലൊന്നായി മാറും. 2024 അവസാനത്തോടെ ഇത് തുറക്കുമ്പോൾ 3 ജിഗാവാട്ട് (GW) പാനലുകളുടെ വാർഷിക ശേഷിയുള്ളതായിരിക്കും പിന്നീട് 5 ജിഗാവാട്ട് ആയി വികസിപ്പിക്കുമെന്നും വാരീ എനെർജിസ് പറഞ്ഞു.
ഹൂസ്റ്റൺ ഏരിയ ഫാക്ടറി 1,500-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 2025ഓടെ സോളാർ സെൽ സൗകര്യം കൂട്ടിച്ചേർക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഹൂസ്റ്റൺ ഏരിയയിൽ പുതിയ സൗകര്യം സ്ഥാപിക്കുന്നതിലൂടെ, അമേരിക്കൻ സോളാർ ഉൽപ്പാദനം വർധിപ്പിക്കുന്ന നിർണായക സാങ്കേതികവിദ്യകൾ വാരീ എനെർജിസ് അവതരിപ്പിക്കുന്നു.
ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ക്ലീൻ എനർജി ഡെവലപ്പറായ എസ്ബി എനർജിയുമായുള്ള ദീർഘകാല വിതരണ കരാറാണ് വാരിയുടെ പദ്ധതികളെ പിന്തുണയ്ക്കുന്നത്.
ബൈഡന്റെ നാണയപ്പെരുപ്പം കുറയ്ക്കൽ നിയമത്തിന് കീഴിൽ, സോളാർ പ്രോജക്റ്റ് ഡെവലപ്പർമാർക്ക് അമേരിക്കൻ നിർമ്മിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് അധിക സബ്‌സിഡികൾ ലഭിക്കുന്നു, കൂടാതെ നിർമ്മാതാക്കൾക്കും പുതിയ ആനുകൂല്യങ്ങൾ ലഭിക്കും.വാരിയുടെ സോളാർ മൊഡ്യൂളുകളിലെ മിക്ക പ്രധാന ഘടകങ്ങളും യുഎസിൽ നിർമ്മിക്കുമെന്ന് കമ്പനി അറിയിച്ചു.
ഈ വർഷമാദ്യം ഇന്ത്യയുടെ വിക്രം സോളാറിന്റെ പിന്തുണയുള്ള ഒരു സംരംഭം യുഎസ് സോളാർ വിതരണ ശൃംഖലയിൽ 1.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് യുഎസിൽ സോളാർ ഫാക്ടറി നിർമ്മിക്കാനുള്ള വാരിയുടെ നീക്കം.