എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

ഇന്ത്യയുടെ ഉരുക്ക് ശേഷി 161 മെട്രിക് ടൺ കടന്നു

മുംബൈ: ഇന്ത്യയുടെ സ്റ്റീൽ കപ്പാസിറ്റി 161 ദശലക്ഷം ടൺ കടന്നു. സ്റ്റീൽ വ്യവസായത്തിൽ തുടർ വളർച്ചയുണ്ടാകുമെന്ന് സ്റ്റീൽ സെക്രട്ടറി നാഗേന്ദ്ര നാഥ് സിൻഹ പറഞ്ഞു. ദേശീയ സ്റ്റീൽ പോളിസി അനുസരിച്ച്, 2030ഓടെ 300 മെട്രിക് ടൺ സ്റ്റീൽ കപ്പാസിറ്റി സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യക്കുള്ളത്.

ലോകത്തെ നാലാമത്തെ വലിയ ഓട്ടോമൊബൈൽ വിപണിയാണ് ഇന്ത്യയെന്നും അടുത്ത 10 വർഷത്തിനുള്ളിൽ 8-10 ശതമാനം സിഎജിആറിൽ വളരുമെന്നും സിൻഹ പറഞ്ഞു.

കൂടാതെ, ഉൽപ്പാദന മേഖല വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) 7-8 ശതമാനം വർധിച്ചു . ഇത് ഇരു മേഖലകളിലെയും സ്റ്റീലിന്റെ ആവശ്യകത വർധിപ്പിച്ചു. 29,500 കോടിയിൽ 10,000 കോടി രൂപ വ്യവസായത്തിനായി നിക്ഷേപിച്ചിട്ടുണ്ട്.

യൂറോപ്യൻ യൂണിയന്റെ കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസത്തെക്കുറിച്ച് (സിബിഎഎം), സ്റ്റീൽ വ്യവസായത്തിന് ഇത് വലിയ വെല്ലുവിളി ഉയർത്തിയതായി അദ്ദേഹം പറഞ്ഞു.

“കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന്റെ കാര്യത്തിൽ സ്റ്റീൽ നിർമ്മാണത്തിന് പൊതുവെ വളരെയധികം പുരോഗതിയുണ്ട്.ആഗോള വിപണികൾ പ്രതീക്ഷിച്ചതു പോലെ ഉടൻ തന്നെ കുറഞ്ഞ കാർബൺ സ്റ്റീൽ കയറ്റുമതി ചെയ്യുമെന്നും സിൻഹ കൂട്ടിച്ചേർത്തു.

X
Top