പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 58 ശതമാനം ഇടിവ്

മുംബൈ: യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 2025 മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 58 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനീഷ്യേറ്റീവ് (ജിടിആര്‍ഐ) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റിലെ കയറ്റുമതി 964.8 മില്യണ്‍ യുഎസ് ഡോളറിന്റേതാണ്.

മെയില്‍ 2.29 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. ജൂണില്‍ 2 ബില്യണ്‍ ഡോളറായും ജൂലൈയില്‍ 1.52 ബില്യണ്‍ ഡോളറായും കുറഞ്ഞു. യുഎസ് ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ നിലവില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ബാധകമല്ല.

എന്നിട്ടം കയറ്റുമതി കുറഞ്ഞത് അസാധാരണമായി. 2025 സാമ്പത്തികവര്‍ഷത്തില്‍ യുഎസിലേയ്ക്കുള്ള  ഇന്ത്യയുടെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 10.6 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. യൂറോപ്യന്‍ യുണിയനാണ് രണ്ടാമത്തെ മികച്ച വിപണി. 7.1 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്ട്‌ഫോണുകള്‍ അവര്‍ വാങ്ങി.

2025 ഓഗസ്റ്റില്‍ താരിഫില്ലാത്ത ഉത്പന്നങ്ങള്‍ മൊത്തം ഇന്ത്യന്‍ കയറ്റുമതിയുടെ 28.5 ശതമാനമായിരുന്നു. എന്നാല്‍ മെയ് മാസത്തില്‍ ഇത് ഇത് 41.9 ശതമാനം കുറഞ്ഞ് 3.37 ബില്യണും ഓഗസ്റ്റില്‍ 1.96 ബില്യണുമായി.

X
Top