
മുംബൈ: ഇന്ത്യന്‍ സേവന മേഖല വികാസം ഒക്ടോബറില്‍ മികച്ച തോതില്‍ തുടര്‍ന്നെങ്കിലും മുന്‍മാസത്തെ അപേക്ഷിച്ച് കുറഞ്ഞു. എച്ച്എസ്ബിസി സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) 58.9 ആയി കുറയുകയായിരുന്നു. സെപ്തംബറില്‍ 60.9 രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
58.9 ലും പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. 50 മുകളിലുള്ള റീഡിംങ് വികാസത്തേയും 50 ന് താഴെ ചുരുങ്ങലിനേയും കുറിക്കുന്നു. ഒക്ടോബറിലെ മാനുഫാക്ച്വറിംഗ് പിഎംഐ 59.2 ആയി ഉയര്‍ന്നിരുന്നു. സെപ്തംബറില്‍ ഇത് 57.7 ആണ്.
ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം ആദ്യമാണ് മാനുഫാകച്വറിംഗ് മേഖല സര്‍വീസ് മേഖലയെ മറികടക്കുത്. കോര്‍പറേറ്റുകള്‍ മൂന്നാംപാദത്തിലേയ്ക്ക് കടക്കുമ്പോള്‍ പ്രവണതയില്‍ മാറ്റം വരുന്നതായി പിഎംഐ കാണിക്കുന്നു.






