ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഡിസംബറില്‍ വര്‍ധിച്ചു

ന്യൂഡല്‍ഹി: എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ടെക്സയുടെ കണക്കുകള്‍ പ്രകാരം, റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ഡിസംബറില്‍ വര്‍ദ്ധിച്ചു. പ്രതിദിനം 1 മില്യണ്‍ ബാരലായാണ് ഇറക്കുമതി വര്‍ദ്ധിച്ചത്.ഇതിനു മുന്‍പുള്ള റെക്കോര്‍ഡ് ജൂണ്‍ 2022 ലെ 942694 ബാരലാണ്.

നവംബറില്‍ 99,403 ബാരലും ഒക്ടോബറില്‍ 935,556 ബാരലുമാണ് ഇറക്കുമതി ചെയ്യപ്പെട്ടത്.ഇതോടെ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്ന രാഷ്ട്രം തുടര്‍ച്ചയായ മൂന്നാം മാസവും റഷ്യയായി.. ഒക്ടോബറിലാണ് ഇറാഖിനേയും സൗദി അറേബ്യയേയും പിന്തള്ളി റഷ്യ മുന്നിലെത്തുന്നത്.

പിന്നീട് നവംബറിലും ഡിസംബറിലും പ്രവണത തുടര്‍ന്നു. വോര്‍ട്ടെക്‌സയുടെ കണക്ക് പ്രകാരം ഇറാഖില്‍ നിന്നും 803,228 ബാരലും സൗദി അറേബ്യയില്‍ നിന്നും 718,357 ബാരലുമാണ്‌ ഡിസംബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. 323,811 ബാരല്‍ കയറ്റുമതി ചെയ്ത യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് നാലാം സ്ഥാനത്തെത്തിയപ്പോള്‍ 322,015 ബാരലുമായി അമേരിക്ക അഞ്ചാം സ്ഥാനത്താണ്.

തൊട്ടുമുന്‍മാസത്തില്‍ 405,525 ബാരല്‍ നല്‍കാന്‍ യു.എസിനായിരുന്നു. ഇറക്കുമതിയുടെ 25 ശതമാനവും നിലവില്‍ റഷ്യയില്‍ നിന്നാണ്. റഷ്യന്‍ എണ്ണവിലയ്ക്ക് പരിധിയേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതാണ് ഇറക്കുമതി കൂട്ടിയത്.

ഇതോടെ തുച്ഛമായ 60 ഡോളറിന് റഷ്യന്‍ എണ്ണ ലഭ്യമാവുകയായിരുന്നു. മൂന്നാമത്തെ വലിയ ക്രൂഡ്ഓയില്‍ ഇറക്കുമതി രാഷ്ട്രമാണ് ഇന്ത്യ. ആഭ്യന്തര ആവശ്യത്തിന്റെ 85 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണ്.

X
Top