
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം സെപ്തംബറില്‍ 1.54 ശതമാനമായി കുറഞ്ഞു. എട്ട് വര്‍ഷത്തെ താഴ്ന്ന നിലയാണിത്. ഓഗസ്റ്റില്‍ രണ്ട് മാസത്തെ ഉയര്‍ന്ന നിലയായ 2.07 ശതമാനം രേഖപ്പെടുത്തിയിരുന്നു.
ഭക്ഷ്യപാനീയ പണപ്പെരുപ്പം 81 മാസത്തെ താഴ്ന്ന നിലയായ 1.4 ശതമാനത്തിലേയ്ക്കിടിഞ്ഞതാണ് മൊത്തം പണപ്പെരുപ്പത്തെ സ്വാധീനിച്ചത്. അതേസമയം മറ്റ് പല കാറ്റഗറികളും തുടര്‍ച്ചയായി ഉയര്‍ന്നു. സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും വിലയിലുണ്ടായ കുതിച്ചുചാട്ടത്തിന്റെ ഫലമായി വിവിധ ഇനങ്ങളുടെ പണപ്പെരുപ്പം 5.35 ശതമാനമായി ഉയര്‍ന്നു.
2025 ല്‍ ഇത് രണ്ടാം തവണയാണ് ഉപഭോക്തൃ പണപ്പെരുപ്പം 2 ശതമാനത്തില്‍ താഴെയാകുന്നത്. സെപ്റ്റംബറില്‍ ഭക്ഷ്യ വിലക്കയറ്റം വീണ്ടും കുറഞ്ഞു. -2.28 ശതമാനം. എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. പച്ചക്കറികളും പയര്‍വര്‍ഗ്ഗങ്ങളും തുടര്‍ച്ചയായ എട്ടാം മാസവും യഥാക്രമം -21.4 ശതമാനവും -15.3 ശതമാനവും പണപ്പെരുപ്പത്തില്‍ തുടര്‍ന്നു.
അതേസമയം വ്യക്തഗത ഇനങ്ങളുടെ പണപ്പെരുപ്പം 19.4 ശതമാനമായി ഉയര്‍ന്നു. മുന്‍മാസത്തിലിത് 16.7 ശതമാനമായിരുന്നു. ഒക്ടോബറില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും വില പുതിയ ഉയരങ്ങള്‍ താണ്ടി.
വരും മാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞിരിക്കാനാണ് സാധ്യത. ചരക്ക് സേവന നികുതി (ജിഎസ്ടി) യുക്തിസഹീകരണം കാരണമാണിത്. ജിഎസ്ടി കുറവ് പണപ്പെരുപ്പ ബാസ്‌ക്കറ്റിന്റെ കുറഞ്ഞത് 14 ശതമാനത്തില്‍ സ്വാധീനം ചെലുത്തും.
2026 സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പ പ്രവചനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2.6 ശതമാനമായി കുറച്ചിരുന്നു. നേരത്തെ 3.1 ശതമാനമായിരുന്ന സ്ഥാനത്താണിത്. മികച്ച വിതരണ സാഹചര്യങ്ങളും കുറഞ്ഞ ചെലവ് സമ്മര്‍ദ്ദങ്ങളും കേന്ദ്രബാങ്ക് ചൂണ്ടിക്കാട്ടി.