തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇന്ത്യയുടെ ആളോഹരി വരുമാനം 2030 ഓടെ 70 ശതമാനം ഉയരും – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2030 സാമ്പത്തിക വര്‍ഷത്തോടെ 4,000 ഡോളറായി ഉയരും. 2023 സാമ്പത്തിക വര്‍ഷത്തിലെ 2,450 ഡോളറില്‍ നിന്ന് 70 ശതമാനം വര്‍ദ്ധനവാണിത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് റിപ്പോര്‍ട്ട് അധികരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശ വ്യാപാരമാണ് വളര്‍ച്ചയുടെ പ്രധാന ചാലക ശക്തി.

നിലവില്‍ 1.2 ട്രില്യണ്‍ ഡോളര്‍ മാത്രമുള്ള വിദേശ വ്യാപാരം 2030 ഓടെ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായത് 2.1 ട്രില്യണ്‍ ഡോളര്‍. കൂടാതെ, ഗാര്‍ഹിക ഉപഭോഗവും പ്രധാന പങ്ക് വഹിക്കും.

2030 സാമ്പത്തിക വര്‍ഷത്തോടെ ഗാര്‍ഹിക ഉപഭോഗം 3.4 ട്രില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ 2.1 ട്രില്യണ്‍ ഡോളറാണിത്. ജിഡിപിയുടെ 57 ശതമാനവും 2023 ല്‍ ഗാര്‍ഹിക ഉപഭോഗമാണ്.

4,000 യുഎസ് ഡോളറുമായി ഒമ്പത് സംസ്ഥാനങ്ങള് ഉയര് ന്ന ഇടത്തരം വരുമാനമുള്ളതായി 2030- ല്‍ മാറും. പ്രതിശീര് ഷ വരുമാന പട്ടികയില് നിലവില്‍ തെലങ്കാനയാണ് മുന്നില്‍. 2,75,443 രൂപ അഥവാ 3,360 യുഎസ് ഡോളറാണ് അവരുടെ ആളോഹരി വരുമാനം.

കര് ണാടക (2,65,623 രൂപ), തമിഴ് നാട് (2,41,131 രൂപ), കേരളം (2,30,601 രൂപ), ആന്ധ്രാപ്രദേശ് (2,07,771 രൂപ) എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അതേസമയം 2030 ഓടെ പ്രതിശീര്‍ഷ വരുമാനത്തില്‍ ഗുജ്‌റാത്ത് മുന്നിലെത്തും, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു.മഹാരാഷ്ട്ര, തമിഴ്‌നാട്, കര്ണാടക, ഹരിയാന, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളായിരിക്കും തൊട്ടുപിന്നില്‍.

സമ്പദ്വ്യവസ്ഥ 5 ട്രില്യണ്‍ യുഎസ് ഡോളറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും.നിലവില്‍ രാജ്യം 5ാം സ്ഥാനത്താണുള്ളത്.

യുഎസ്,ചൈന,ജപ്പാന്‍,ജര്‍മ്മനി എന്നിവയാണ് യഥാക്രമം ആദ്യ നാല് സമ്പദ് വ്യവസ്ഥകള്‍.

X
Top