ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഇന്ത്യന്‍ ഉത്പാദനമേഖല ശക്തമായ വളര്‍ച്ച നിലനിര്‍ത്തും-എഫ്‌ഐസിസിഐ

മുംബൈ: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (FICCI) നടത്തിയ ഏറ്റവും പുതിയ ത്രൈമാസ സര്‍വേ പ്രകാരം, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ഉല്‍പ്പാദന മേഖല വളര്‍ച്ച നിലനിര്‍ത്തും. ഓട്ടോമോട്ടീവ്, മൂലധന വസ്തുക്കള്‍, രാസവസ്തുക്കള്‍, ഇലക്ട്രോണിക്‌സ്, മെഷീന്‍ ടൂളുകള്‍, ലോഹങ്ങള്‍, തുണിത്തരങ്ങള്‍, മറ്റ് ഉല്‍പ്പാദനം എന്നീ എട്ട് പ്രധാന വ്യവസായങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേ.2025 രണ്ടാം പാദ ഉല്‍പ്പാദന നിലവാരം, നിക്ഷേപ പദ്ധതികള്‍, കയറ്റുമതി പ്രതീക്ഷകള്‍, തൊഴില്‍ പ്രവണതകള്‍, സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ സര്‍വേ വിലയിരുത്തി.

കമ്പനികളില്‍ 87 ശതമാനം പേരും ഉല്‍പ്പാദന നിലവാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതലോ സമാനമോ ആണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ആദ്യ പാദത്തില്‍, ഈ കണക്ക് 77 ശതമാനമായിരുന്നു.  ഉല്‍പ്പാദന വര്‍ധന പ്രധാനമായും  ആഭ്യന്തര ആവശ്യകത മൂലമാണ്. വരും മാസങ്ങളില്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് 83 ശതമാനം കമ്പനികള്‍പ്രതീക്ഷിക്കുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി)  കുറവുകളും ഈ പ്രതീക്ഷയെ പിന്തുണയ്ക്കുന്നതായി.

കമ്പനികളുടെ ശരാശരി ശേഷി വിനിയോഗം ഏകദേശം 75 ശതമാനമാണ്.  പകുതിയിലധികം  പേര്‍  പുതിയ നിക്ഷേപം നടത്താനും ഉല്‍പാദന ശേഷി വികസിപ്പിക്കാനും പദ്ധതിയിടുന്നു. കാര്യമായ വെല്ലുവിളികളുമുണ്ട്. 50 ശതമാനത്തിലധികം കമ്പനികളും തങ്ങളുടെ ഉല്‍പാദന ചെലവ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ലോഹങ്ങള്‍, ബള്‍ക്ക് കെമിക്കല്‍സ് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില, വര്‍ദ്ധിച്ച ഊര്‍ജ്ജ ചെലവുകള്‍, ചെലവേറിയ ലോജിസ്റ്റിക്‌സ്, ലേബര്‍ എന്നിവ കാരണമാണിത്.

ചെലവ് സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും, സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമായി തുടരുന്നു. ഹ്രസ്വകാല, ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി ബാങ്ക് ഫണ്ടിംഗ് ലഭ്യമാണ്. ശരാശരി പലിശ നിരക്ക് 8.9 ശതമാനം.

 70 ശതമാനത്തിലധികം നിര്‍മ്മാതാക്കളും തങ്ങളുടെ കയറ്റുമതി നിലവാരം കഴിഞ്ഞ വര്‍ഷത്തെയ്ക്കാള്‍ ഉയര്‍ന്നതോ തുല്യമോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ്, കെമിക്കല്‍സ് തുടങ്ങിയ വ്യവസായങ്ങളില്‍ മികച്ച വിദേശ ഡിമാന്റ് ദൃശ്യമാണ്.

തൊഴില്‍ പ്രവണതകളും പോസിറ്റീവ് ആണ്. അടുത്ത പാദത്തില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കാന്‍ ഏകദേശം 57 ശതമാനം കമ്പനികളും പദ്ധതിയിടുന്നു. 80 ശതമാനം നിര്‍മ്മാതാക്കള്‍ തൊഴിലാളി ക്ഷാമം നേരിടുന്നില്ലെന്ന് പറഞ്ഞപ്പോള്‍, കൂടുതല്‍ വിദഗ്ധ തൊഴിലാളികളുടെ ആവശ്യമുണ്ടെന്ന് ഏകദേശം 20 ശതമാനം പേര്‍ റിപ്പോര്‍ട്ട് ചെയ്തു.  

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, വ്യാപാര നിയന്ത്രണങ്ങള്‍ തുടങ്ങിയ ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ ഉല്‍പ്പാദന മേഖല പ്രതിരോധശേഷി കാണിക്കുന്നുണ്ടെന്ന് എഫ്‌ഐസിസിഐ കണ്ടെത്തി.

X
Top