നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഇന്ത്യയുടെ കാവേരി എന്‍ജിന്‍ യാഥാര്‍ഥ്യത്തോടടുക്കുന്നു

ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കാവേരി എൻജിൻ നിർണായക പരീക്ഷണത്തിനൊരുങ്ങുന്നു. എൻജിനെ വിമാനത്തില്‍ ഘടിപ്പിച്ച്‌ അതുപയോഗിച്ച്‌ നടത്തുന്ന പറക്കല്‍ പരീക്ഷണമാണ് അടുത്തത്.

ഗ്രൗണ്ട് ടെസ്റ്റുകളില്‍ പ്രതീക്ഷയുണർത്തുന്ന പ്രകടനം കാഴ്ചവെച്ചതോടെയാണ് സുപ്രധാനമായ ഫ്ളൈറ്റ് ട്രയല്‍ നടക്കാൻ പോകുന്നത്. റഷ്യയില്‍ വെച്ചാകും പരീക്ഷണം. റഷ്യൻ വിമാനമായ ഇല്യൂഷൻ-2-76 വിമാനത്തിലാണ് കാവേരി എൻജിൻ ഘടിപ്പിക്കുക. ഒരുമാസം നീളുന്ന പരീക്ഷണമാകും നടക്കുക.

നിലവില്‍ 140 മണിക്കൂറോളം പരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്. ഇതില്‍ 70 മണിക്കൂറും എൻജിൻ വികസിപ്പിച്ച ഗ്യാസ് ടർബൈൻ റിസർച്ച്‌ എസ്റ്റാബ്ലിഷ്മെന്റില്‍ തന്നെയാണ് നടത്തിയത്. എൻജിന്റെ ആള്‍റ്റിറ്റ്യൂഡ് പരീക്ഷണങ്ങള്‍ റഷ്യയിലെ സെൻട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എവിയേഷൻ മോട്ടോർ ( സിഐഎഎം) സിലാണ് നടത്തിയത്.

എൻജിനെ 40,000 അടി ഉയരത്തില്‍ എത്തിച്ചുള്ള പറക്കല്‍ പരീക്ഷണമാണ് ഇനി നടത്തുക. എൻജിന്റെ പ്രവർത്തനക്ഷമത, ത്രസ്റ്റ് എന്നിവയാകും പരിശോധിക്കുക. ഇല്യൂഷൻ-2-76 മോഡല്‍ വിമാനത്തിന് നാല് എൻജിനുകളാണ് ഉള്ളത്.

ഈ നാല് എൻജിനുകളിലൊന്ന് മാറ്റി മാറ്റി പകരം കാവേരി എൻജിൻ സ്ഥാപിച്ചതിന് ശേഷമാണ് പരിശോധനകള്‍ നടത്തുക. എൻജിന്റെ മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍, ഫ്യൂവല്‍ സംവിധാനങ്ങള്‍ എത്രത്തോളം കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഇതിലൂടെ വിലയിരുത്തും.

വിമാനം പറക്കുമ്ബോള്‍ ഈ വിവരങ്ങളെല്ലാം തത്സമയം റെക്കോർഡ് ചെയ്യുകയും ഗ്രൗണ്ട് സ്റ്റേഷനിലേക്ക് വിശകലനത്തിന് കൈമാറുകയും ചെയ്യും.

പരീക്ഷണത്തിന് മുന്നോടിയായി വിമാനത്തിന്റെ സംവിധാനങ്ങളോട് ചേർന്ന് കാവേരി എൻജിൻ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ ടാക്സിട്രയല്‍ ചെയ്തുനോക്കും. വിമാനത്തിനെ റണ്‍വേയിലൂടെ ഓടിച്ചുനോക്കിയാണ് ഈ പരിശോധന നടത്തുക.

ഇതില്‍ എൻജിന്റെ പ്രവർത്തനം തൃപ്തികരമാണെങ്കില്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളു. യഥാർഥ സാഹചര്യത്തില്‍ എൻജിൻ പ്രവർത്തനം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്താൻ ഫ്ളൈറ്റ് ട്രയല്‍ വിജയകരമായി പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

എങ്കില്‍ മാത്രമേ കാവേരി എൻജിൻ പൂർണതോതില്‍ ഉത്പാദിപ്പിച്ച്‌ അക്കാര്യത്തില്‍ സ്വയംപര്യാപ്തത നേടാനാകു. ഭാവി വികസനത്തില്‍ നിർണായകമാണ്.

നിലവിലെ വിലയിരുത്തല്‍ പ്രകാരം ആഫ്റ്റർ ബർണർ ഇല്ലാതെ 49 മുതല്‍ 51 കിലോ ന്യൂട്ടണ്‍ ത്രസ്റ്റ് കാവേരി ഉത്പാദിപ്പിക്കുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന ഘാതക് ഡ്രോണിന് ഇത്രയും ശേഷിയുള്ള എൻജിൻ പര്യാപ്തമാണ്.

13 ടണ്‍ ആണ് ഘാതക് ഡ്രോണിന്റെ ഭാരം. ആഫ്റ്റർ ബർണർ ഉപയോഗിച്ചാല്‍ 73 മുതല്‍ 75 കിലോ ന്യൂട്ടണ്‍ വരെയുള്ള ത്രസ്റ്റ് ലഭിക്കുന്നുണ്ട്. ഇത് തേജസ് വിമാനത്തിന് പര്യാപ്തമായ നിരക്കാണെന്നാണ് പ്രതീക്ഷിക്കുന്നത്.

റഷ്യയിലെ പരീക്ഷണം വിജയിച്ചാല്‍ എൻജിൻ ഉത്പാദനം ആരംഭിക്കാനുള്ള നടപടികളിലേക്ക് കടക്കും.

X
Top