
മുംബൈ: ഇന്ത്യന്‍ പ്രാഥമിക ഇക്വിറ്റി വിപണി, ഒക്ടോബറില്‍ എക്കാലത്തേയും ഉയര്‍ന്ന ഫണ്ട് സമാഹരണം നടത്തി.14 പ്രാരംഭ പബ്ലിക് ഓഫറിംഗുകള്‍ (ഐപിഒ) 46,000 കോടി രൂപ സ്വരൂപിച്ചതോടെയാണിത്.
15512 കോടി രൂപ സമാഹരിച്ച ടാറ്റ കാപിറ്റലിന്റേതാണ് ഏറ്റവും വലുത്. എല്‍ജി ഇലക്ട്രോണിക്‌സ് 11607 കോടി രൂപയും വീവര്‍ക്ക് ഇന്ത്യ 3000 കോടി രൂപയും കാനറ എച്ച്എസ്ബിസി ലൈഫ് 2517.5 കോടി രൂപയും ഓര്‍ക്ക്‌ല ഇന്ത്യ 1667.54 കോടി രൂപയും റൂബിക്കോണ്‍ റിസര്‍ച്ച് 1377.68 കോടി രൂപയും സ്വരൂപിച്ചു. ലെന്‍സ്‌ക്കാര്‍ട്ടിന്റെ 7278 കോടി രൂപ ഇഷ്യു ഒക്ടോബര്‍ 31 ന് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചു.
ഒക്ടോബര്‍ 2024 ലേതാണ് ഇതിന് മുന്‍പുള്ള മികച്ച പ്രകടനം. അന്ന് 38690 കോടി രൂപയാണ് സമാഹരിക്കപ്പെട്ടത്.2021 നവംബറില്‍ 9 ഐപിഒകള്‍ 35665 കോടി രൂപയും 2024 നവംബറില്‍ 8 ഐപിഒകള്‍ 31145 കോടി രൂപയും 2022 മെയില്‍ 8 ഐപിഒകള്‍ 29510 കോടി രൂപയും സ്വരൂപിച്ചു.
ഏതാണ്ട് 10-15 ബില്യണ്‍ ഡോളറിന്റെ ഐപിഒകള്‍ ഡിസംബര്‍ 15 വരെ നടക്കുമെന്ന് സിറ്റി, ഇന്ത്യ സബ്-കോണ്ടിനന്റ് സിഇഒ കെ ബാലസുബ്രമണ്യന്‍ പറയുന്നു.ഐപിഒകള്‍ അമിത മൂല്യത്തിലാണെന്ന വാദം അദ്ദേഹം തള്ളി. വളര്‍ച്ചാ സാധ്യതയുള്ളതിനാല്‍ വാല്വേഷന്‍ ന്യായീകരിക്കത്തക്കതാണ്.
ഉപഭോഗമാണ് ഇന്ത്യയെ നിര്‍ണ്ണയിക്കുന്ന മേഖല. ആഭ്യന്തര ഡിമാന്റ് ദീര്‍ഘകാല വളര്‍ച്ച ഉറപ്പുവരുത്തും.






