തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ഇന്ത്യയുടെ ഒന്നാംപാദ വളര്‍ച്ച 6.6 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: 2026 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനത്തിലൊതുങ്ങുമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 സാമ്പത്തികവിദഗ്ധരില്‍ നടത്തി പോളിന് ശേഷമാണ് അനുമാനം. 2025 സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ രാജ്യം 7.4 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു.

മൂലധന നിക്ഷേപ ലക്ഷ്യത്തിന്റെ 25 ശതമാനം ഇതിനകം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തി കഴിഞ്ഞു. അതായത് 2.75 ലക്ഷം കോടി രൂപ. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 16.3 ശതമാനമായിരുന്നു.

സര്‍വേയിലെ പ്രവചനങ്ങള്‍ 6.3 ശതമാനം മുതല്‍ 6.9 ശതമാനം വരെയാണ്. മുഴുവന്‍ വര്‍ഷ ശരാശരി വളര്‍ച്ചാ അനുമാനം 6.3 ശതമാനം. ആര്‍ബിഐ അനുമാനം 6.5 ശതമാനമാണ്. ഖനനം, യൂട്ടിലിറ്റികള്‍, ഉല്‍പ്പാദനം എന്നിവയിലെ ദുര്‍ബലമായ പ്രകടനമാണ് വളര്‍ച്ചാ കുറവിന് കാരണമാകുക.

ആഗോള വ്യാപാര നയ അനിശ്ചിതത്വങ്ങളും നിരന്തരമായ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ഉല്‍പ്പാദനത്തെ ബാധിക്കുന്നു. കൂടാതെ മണ്‍സൂണ്‍ നേരത്തെ ആരംഭിച്ചത് ഖനന പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. അതേസമയം, പൊതുചെലവ്, സേവനങ്ങള്‍, ഗ്രാമീണ ആവശ്യകത എന്നിവ വീണ്ടെടുക്കുന്നത് ശുഭസൂചനയാണ്.

X
Top