ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

കയറ്റുമതിക്കാരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍

ന്യൂഡല്‍ഹി: യുഎസ് തീരുവയുടെ പശ്ചാത്തലത്തില്‍ കയറ്റുമതിക്കാരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ഹ്രസ്വകാല, ഇടത്തരം, ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. പ്രത്യേക സാമ്പത്തിക മേഖല (സെസ്) മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

പുതിയ ഇന്‍വെന്ററി മോഡലിന് കീഴില്‍ ഇ-കൊമേഴ്‌സ് കയറ്റുമതിക്കായുള്ള അവസരവും ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യാന്‍ മൂന്നാം കക്ഷി ഫെസിലിറ്റേറ്റര്‍മാരെ അനുവദിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ‘ഇത് എംഎസ്എംഇകളുടെ ഭാരം ലഘൂകരിക്കും. ഗുണനിലവാരവും ബ്രാന്‍ഡിംഗും മെച്ചപ്പെടുത്താന്‍ സഹായിക്കും,’ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രവര്‍ത്തന മൂലധനം തടസ്സപ്പെടാതിരിക്കാനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമായി ബ്രാന്‍ഡിംഗ് സരംഭങ്ങള്‍ തുടങ്ങുകയും നിയന്ത്രണങ്ങള്‍, ലോജിസ്റ്റിക് ചെലവുകള്‍ എന്നിവ കുറയ്ക്കുകയും ചെയ്യും.കൂടാതെ ജിഎസ്ടി റീഫണ്ടുകള്‍ വേഗത്തിലാക്കും.

ഇടക്കാലത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍ ഇകൊമോഴ്സ് എക്സ്പോര്‍ട്ട്് ഹബ്്, മൂന്നാംകക്ഷികളെ കപ്ലയന്‍സ് ഫെസിലിറ്റേറ്ററാക്കുക, ഇന്‍വെന്ററി ആന്റ് ലോജിസ്റ്റിക്സ് മേഖലയില്‍ പരിഷ്‌ക്കരണം നടപ്പാക്കുക എന്നിവയാണ്.

ജോലി സുസ്ഥിരത,ഉപഭോഗം, നിക്ഷേപം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ ദീര്‍ഘകാലത്തില്‍ നടപ്പിലാക്കും. ഇതിനായി പണലഭ്യത ഉറപ്പുവരുത്തുകയും സെസ് നിയമങ്ങള്‍ ലഘൂകരിക്കുകയും ജിഎസ്ടി റീഫണ്ടുകള്‍ വേഗത്തിലാക്കുകയും പ്രവര്‍ത്തന മൂലധനം ഉറപ്പുവരുത്തുകയും ചെയ്യും.

കൂടാതെ സപ്ലേ നെറ്റ് വര്‍ക്കുകള്‍ ശക്തിപ്പെടുത്താനും പുതിയ വിപണികള്‍ കണ്ടെത്താനും പദ്ധതിയുണ്ട്. ഓഗസ്റ്റ് 27 നാണ് യുഎസിന്റെ 50 ശതമാനം താരിഫ് നിലവില്‍ വന്നത്. ഇത് ഏകദേശം 48.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചരക്ക് കയറ്റുമതിയെ ബാധിക്കും.

യുഎസ് കയറ്റുമതിയുടെ 55 ശതമാനത്തിലധികം.

X
Top