ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

ഗോള്‍ഡ് ഇടിഎഫില്‍ റെക്കോര്‍ഡ് നിക്ഷേപം, ഏഷ്യയില്‍ ഇന്ത്യ മുന്നില്‍

മുംബൈ: ഇന്ത്യയുടെ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫുകള്‍) സെപ്തംബറില്‍ 902 ദശലക്ഷം ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ചു. ഓഗസ്റ്റിനെ അപേക്ഷിച്ച് 285 ശതമാനം അധികമാണിത്. മാത്രമല്ല, എക്കാലത്തേയും ഉയര്‍ന്ന നിലവാരവുമാണ്.

ഇത് തുടര്‍ച്ചയായ നാലാമത്തെ മാസമാണ് ഇടിഎഫുകളില്‍ അറ്റ നിക്ഷേപം ദൃശ്യമാകുന്നത്. മാര്‍ച്ച്, മെയ് മാസങ്ങളിലൊഴികെ പോസിറ്റീവ് ഇന്‍ഫ്‌ലോ കണ്ടു. സെപ്തംബറിലെ ഉയര്‍ന്ന ഒഴുക്ക് ഈ മേഖലയില്‍ ഇന്ത്യയെ ഏഷ്യയിലെ ഒന്നാം സ്ഥാനക്കാരുമാക്കി.

ആഗോള ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങളില്‍ യുഎസാണ് മുന്നില്‍. യുഎസ് ഗോള്‍ഡ് ഇടിഎഫുകള്‍ സെപ്തംബറില്‍  10.3 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആകര്‍ഷിച്ചു. രണ്ടാം സ്ഥാനത്തുള്ള യുകെ 2.23 ബില്യണ്‍ ഡോളറും സ്വിറ്റ്‌സര്‍ലന്റ് 1.09 ബില്യണ്‍ ഡോളറും ഇന്ത്യ 902 ദശലക്ഷം ഡോളറും നേടി. 2025 സെപ്തംബര്‍ വരെ ഇന്ത്യയുടെ സ്വര്‍ണ്ണ ഇടിഎഫുകള്‍ 2.18 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപമാണ് നേടിയത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന്റെ ജനപ്രീതി ഇത് വ്യക്തമാക്കുന്നു.

X
Top