സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.41 ബില്യൺ ഡോളർ ഇടിഞ്ഞ് 637.92 ബില്യൺ ഡോളറിലെത്തി

മുംബൈ: ഇന്ത്യയുടെ ഫോറെക്‌സ് കരുതൽ ശേഖരം ഏപ്രിൽ 26 വരെയുള്ള കണക്കുകൾ അനുസരിച്ച് 2.412 ബില്യൺ ഡോളർ കുറഞ്ഞ് 637.922 ബില്യൺ ഡോളറായി. കരുതൽ ധനത്തിൽ തുടർച്ചയായ മൂന്നാം വാരത്തിലും ഇടിവുണ്ടായതായി റിസർവ് ബാങ്ക് (ആർബിഐ) വെള്ളിയാഴ്ച അറിയിച്ചു.

കഴിഞ്ഞ റിപ്പോർട്ടിംഗ് ആഴ്ചയിൽ, മൊത്തം കരുതൽ ശേഖരം 2.28 ബില്യൺ യുഎസ് ഡോളർ കുറഞ്ഞ് 640.33 ബില്യൺ ഡോളറായിരുന്നു.

ഏപ്രിൽ 5ന് അവസാനിച്ച ആഴ്‌ചയിൽ, തൊട്ടൂ മുമ്പിലത്തെ ഒന്നിലധികം ആഴ്‌ചകളിലെ വർദ്ധനവിനെ തുടർന്ന് കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ 648.562 ബില്യൺ ഡോളറിലെത്തിയിരുന്നു.

2021 സെപ്റ്റംബറിൽ നേടിയ 642.453 ബില്യൺ യുഎസ് ഡോളറിൻ്റെ ഉയർന്ന നിരക്ക് ഈ വർഷം മാർച്ചിൽ കരുതൽ ശേഖരം മറികടന്നു.

ഏപ്രിൽ 26ന് അവസാനിച്ച ആഴ്ചയിൽ, കരുതൽ ശേഖരത്തിൻ്റെ പ്രധാന ഘടകമായ വിദേശ നാണ്യ ആസ്തി 1.159 ബില്യൺ ഡോളർ കുറഞ്ഞ് 559.701 ബില്യൺ ഡോളറായതായി, വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഈ ആഴ്‌ചയിൽ സ്വർണ കരുതൽ ശേഖരം 1.275 ബില്യൺ ഡോളറിൽ നിന്ന് 55.533 ബില്യൺ ഡോളറായി കുറഞ്ഞതായി ആർബിഐ അറിയിച്ചു.

ഈ ആഴ്‌ചയിൽ, സ്വർണ ശേഖരം 1.275 ബില്യൺ കുറഞ്ഞ് 55.533 ബില്യണായി കുറഞ്ഞതായി ആർബിഐ അറിയിച്ചു.

റിപ്പോർട്ടിംഗ് ആഴ്ചയിൽ ഐഎംഎഫുമായുള്ള ഇന്ത്യയുടെ കരുതൽ നില 8 മില്യൺ യുഎസ് ഡോളർ ഉയർന്ന് 4.639 ബില്യൺ യുഎസ് ഡോളറിലെത്തിയതായി അപെക്‌സ് ബാങ്ക് ഡാറ്റ കാണിക്കുന്നു.

X
Top