യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിദേശ നാണ്യ ശേഖരം ഉയര്‍ന്നു

മുബൈ: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ജൂണ്‍ 16 ന് അവസാനിച്ച ആഴ്ചയില്‍ 596.098 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. തൊട്ടുമുന്‍ആഴ്ചയില്‍ നിന്നും 2.350 ബില്യണ്‍ ഡോളര്‍ വര്‍ധനവ്. മുന്‍ ആഴ്ചയില്‍ ശേഖരം 1.318 ബില്യണ്‍ ഡോളര്‍ ഇടിവ് നേരിട്ടിരുന്നു.

വിദേശ നാണ്യശേഖരത്തിലെ പ്രധാനഭാഗമായ വിദേശ നാണ്യ ആസ്തി ജൂണ്‍ 16 ന് അവസാനിച്ച ആഴ്ചയില്‍ 2.578 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 527.651 ബില്യണ്‍ ഡോളറാണ്. സ്വര്‍ണ്ണശേഖരം 324 മില്യണ്‍ താഴ്ന്ന് 45.049 ബില്യണ്‍ ഡോളറായപ്പോള്‍ സ്‌പെഷ്യല്‍ ഡ്രോവിംഗ് റൈറ്റസ് (എസ്ഡിആര്‍) 62 മില്യണ്‍ ഉയര്‍ന്ന് 18.249 ബില്യണും അന്തര്‍ദ്ദേശീയ നാണയനിധിയിലെ ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 34 മില്യണ്‍ വര്‍ദ്ധിച്ച് 5.149 ബില്യണ്‍ ഡോളറുമായി.

2021 ഒക്ടോബറിലാണ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം റെക്കോര്‍ഡ് ഉയരം കൈവരിക്കുന്നത്. 645 ബില്യണ്‍ ഡോളര്‍. അതിന് ശേഷം ക്രമേണ താഴ്ന്നു.

ഡോളറിനെതിരെ രൂപയുടെ ഇടിവ് തടയാന്‍ ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തുകയാണ്. ഇത് ഫോറക്‌സ് കിറ്റിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.

X
Top