
ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒക്ടോബര്‍ 31 ന് അവസാനിച്ച ആഴ്്ചയില്‍ 5.6 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 689.73 ബില്യണ്‍ ഡോളറായി. തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ ശേഖരം 6.92 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 695.36 ബില്യണ്‍ ഡോളറായിരുന്നു.
അവലോകന ആഴ്ചയില്‍ വിദേശ നാണ്യ ആസ്തികള്‍ 1.9 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 564.59 ബില്യ ഡോളറാണ്. ശേഖരത്തിലെ പ്രധാന ഭാഗമായ വിദേശ നാണ്യ ആസ്തികള്‍ വിവിധ കറന്‍സികളിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യം ഇതില്‍ പ്രതിഫലിക്കപ്പെടും.
സ്വര്‍ണ്ണ ശേഖരം 3.8 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 101.72 ബില്യണ്‍ ഡോളറായപ്പോള്‍ സ്‌പെഷ്യല്‍ ഡോവിംഗ് റൈറ്റ്‌സ് (എസ്ഡിആര്‍) 19 മില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 18.64 ബില്യണ്‍ ഡോളറും ഐഎംഎഫിലെ (അന്തര്‍ദ്ദേശീയ നാണ്യ നിധി) ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 16.4 ദശലക്ഷം ഉയര്‍ന്ന് 4.77 ബില്യണ്‍ ഡോളറും.
ഒക്ടോബറില്‍ ആര്‍ബിഐയുടെ സ്വര്‍ണ്ണ ശേഖരം 100 ബില്യണ്‍ ഡോളറിന്റെതായിരുന്നു. എക്കാലത്തേയും ഉയര്‍ന്ന ശേഖരമാണിത്.
റിസര്‍വ് ബാങ്ക്, വിദേശ വിനിമയ വിപണിയിലെ സംഭവവികാസങ്ങള്‍ പതിവായി നിരീക്ഷിക്കുകയും ആവശ്യമായി വരുമ്പോള്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നു. രൂപയുടെ വിനിമയ നിരക്കിലെ അനാവശ്യമായ ചാഞ്ചാട്ടം ലഘൂകരിക്കുക എതാണ് അത്തരം ഇടപെടലുകളുടെ ലക്ഷ്യം.






