ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

ഇന്ത്യയുടെ ധനകമ്മി ഉയരുന്നു

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ ഏഴുമാസത്തില്‍ കേന്ദ്ര സർക്കാരിന്റെ ധനകമ്മി 8.25 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. രാജ്യത്തിന്റെ മൊത്തം വരുമാനവും മൂലധന ചെലവുകളും തമ്മിലുള്ള വ്യത്യാസമായ ധനകമ്മി നടപ്പുസാമ്പത്തിക വർഷം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ(ജി.ഡി.പി) 4.4 വർഷമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ ധനകമ്മി ജി.ഡി.പിയുടെ 4.8 ശതമാനമായിരുന്നു.
അവലോകന കാലയളവില്‍ കേന്ദ്ര സർക്കാരിന്റെ മൊത്തം വരുമാനം 18 ലക്ഷം കോടി രൂപയാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബർ വരെയുള്ള ചെലവ് 26.25 ലക്ഷം കോടി രൂപയിലാണ്.

ഏഴ് മാസത്തിനിടെ ബഡ്ജറ്റില്‍ ലക്ഷ്യമിട്ട വരുമാനത്തിന്റെ 51.5 ശതമാനം മാത്രമാണ് സമാഹരിക്കാനായത്. ചെലവുകള്‍ ഇക്കാലയളവില്‍ ബഡ്‌ജറ്റ് ലക്ഷ്യത്തിന്റെ 51.8 ശതമാനമായി. റെവന്യു വരുമാനം 17.63 ലക്ഷം കോടി രൂപയാണ്. ഇതില്‍ നികുതി വരുമാനം 12.74 ലക്ഷം കോടി രൂപയും നികുതിയിതര വരുമാനം 4.84 ലക്ഷം കോടി രൂപയുമാണ്.

റിസർവ് ബാങ്ക് ലാഭവിഹിതം തുണയായി
റിസർവ് ബാങ്ക് ലാഭ വിഹിതമായി കേന്ദ്ര സർക്കാരിലേക്ക് 2.69 ലക്ഷം കോടി രൂപ കൈമാറിയതാണ് നികുതി ഇതര വരുമാനം ഉയരാൻ കാരണം. മുൻവർഷം റിസർവ് ബാങ്ക് ലാഭവിഹിതമായി നല്‍കിയത് 2.11 ലക്ഷം കോടി രൂപയായിരുന്നു.

റെവന്യു കമ്മി 2.44 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നും കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യ, വളം, ഇന്ധന സബ്സിഡിയായി 2.46 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇക്കാലയളവില്‍ ചെലവഴിച്ചത്.

X
Top