സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഇന്ത്യ വാണിജ്യാടിസ്ഥാനത്തിൽ സെമികണ്ടക്ടർ ഉൽപാദനം തുടങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ സെമികണ്ടക്ടർ ഉൽപാദനം തുടങ്ങുന്ന വമ്പൻ പദ്ധതിക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടാറ്റ ഇലക്ട്രോണിക്സിൻെറ പ്രധാന പദ്ധതിയാണിത്. തായ്‍വാനിലെ ചിപ്പ് നിർമാതാക്കളായ പിഎസ്എംസിയുമായി ചേർന്നാണ് ഗുജറാത്തിൽ ടാറ്റ വമ്പൻ നിർമാണ കേന്ദ്രം തുടങ്ങുന്നത്.

രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ സെമി കണ്ടക്ടർ ഫാക്ടറിയാണ് ഗുജറാത്തിലെ ധോലേരയിൽ ഒരുങ്ങുന്നത്. സെമികണ്ടക്ടർ രൂപകല്പന, നിർമ്മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാൻ സർക്കാർ ശ്രമം നടത്തുകയാണ്.

ധോലേരയിലെ ടാറ്റ-പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് ഫാബ്രിക്കേഷൻ യൂണിറ്റിനൊപ്പം ഗുജറാത്തിലെ തന്നെ സാനന്ദിലും ആസാമിലെ മോറിഗാവിലും രണ്ട് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നേട്ടമാണെന്നും വലിയ ചുവടുവെപ്പാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു.

ഇന്ത്യയിലെ ഇലക്ട്രോണിക് ചിപ്പ് നിർമ്മാണം രാജ്യത്തിന് ഈ രംഗത്ത് സ്വയം പര്യാപ്തത നൽകും.
മൂന്ന് പദ്ധതികൾക്കും ഈ വർഷം ഫെബ്രുവരി 29ന് മന്ത്രിസഭാ അംഗീകാരം ലഭിച്ചിരുന്നു. മൊത്തം 1.25 ലക്ഷം കോടി രൂപയിലധികം ചെലവഴിച്ചാണ് പദ്ധതികൾ.

ടാറ്റ-പിഎസ്എംസി ചിപ്പ് ഫൗണ്ടറിക്ക് 91,000 കോടി രൂപയാണ് നിക്ഷേപം. മറ്റ് രണ്ട് പദ്ധതികൾക്കായി 27,000 കോടി രൂപ, 7,600 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തുന്നത്.

തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും
സെമികണ്ടക്ടർ വ്യവസായ രംഗത്ത് സ്വയം പര്യാപ്തത കണ്ടെത്താൻ ആയാൽ ഇന്ത്യയിലെ വൈദ്യുതി വാഹന വിപണിക്കും ഉത്തേജനമാകും.

ഓട്ടോമൈൽ രംഗം മാത്രമല്ല, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ടെലികോം, മൊബൈൽ ഫോണുകൾ തുടങ്ങിയ മേഖലകളിൽ ആവശ്യമായ ഇലക്ട്രോണിക് ചിപ്പുകൾ നിർമിക്കാൻ ആകുന്നത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും.

അതുപോലെ ഇലക്ട്രോണിക്സ്, ടെലികോം തുടങ്ങിയ അനുബന്ധ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

അതേസമയം. ഇന്ത്യയുടെ സെമി കണ്ടക്ടർ വ്യവസായ രംഗം അതിൻെറ പ്രാരംഭ ഘട്ടത്തിലായതിനാൽ ഈ രംഗത്ത് ഒട്ടേറെ വെല്ലുവിളികളുമുണ്ട്.

സെമികണ്ടക്ടർ വ്യവസായ രംഗത്തിനാവശ്യമായ പല ലോഹങ്ങളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നതാണ് എന്നതാണ് വലിയൊരു പ്രതിസന്ധി.

X
Top