അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം: കുതിച്ചുയർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിലഎല്‍പിജിക്ക് പകരക്കാരനാകാന്‍ ഡിഎംഇ; യാഥാര്‍ത്ഥ്യമായാല്‍ വിദേശ്യനാണ്യത്തില്‍ കോടികള്‍ ലാഭംഖാദി മേഖലയുടെ വിറ്റുവരവ് 1.87 ലക്ഷം കോടി കടന്നുആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾഅമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം

ഇന്ത്യയുടെ ആദ്യ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോരയില്‍

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ലിഥിയം ഖനി ഛത്തീസ്ഗഢിലെ കട്ഖോര മേഖലയില്‍ തുറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കോര്‍ബ ജില്ലയില്‍ പെടുന്ന ഈ പ്രദേശത്ത് ഗണ്യമായ തോതില്‍ ലിഥിയം നിക്ഷേപം ഉണ്ടെന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) കണ്ടെത്തിയിരിക്കുന്നത്.

ഡെല്‍ഹിയില്‍ ചേര്‍ന്ന നാഷണല്‍ മിനറല്‍ എക്സ്പ്ലറേഷന്‍ ട്രസ്റ്റിന്റെ ഗവേണിംഗ് ബോഡി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. 10-2000 പിപിഎം ലിഥിയം ഏകദേശം 250 ഹെക്ടര്‍ സ്ഥലത്ത് ലഭ്യമാണെന്ന് ജിഎസ്ഐ പറയുന്നു.

പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഈ മേഖലയില്‍ നിന്ന് ലിഥിയം ഖനനം ചെയ്തെടുക്കാനാണ് ശ്രമമെന്ന് കേന്ദ്ര ഖനി മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. 20 തന്ത്രപ്രധാനമായ മിനറല്‍ ബ്ലോക്കുകളുടെ ലേലത്തിന് ഖനി മന്ത്രാലയം ഇ-ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.

ബിഹാര്‍, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഒഡീഷ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഖനികളാണ് ഇ-ലേലത്തില്‍ നല്‍കുക. ഇതില്‍ കട്ഖോര മേഖലയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുനരുപയോഗിക്കാവുന്ന ഈര്‍ജം, പ്രതിരോധം, കൃഷി, ഫാര്‍മ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷന്‍സ്, ഗതാതഗം എന്നീ മേഖലകള്‍ക്ക് റെയര്‍ എര്‍ത്ത് മിനറലുകള്‍ ആവശ്യമാണ്.

മൊബൈല്‍ ഫോണുകള്‍ മുതല്‍ ഇവികളില്‍ വരെ ഉപയോഗിക്കുന്ന ലിഥിയം-അയോണ്‍ ബാറ്ററികളുടെ നിര്‍മാണത്തിന് ലിഥിയം അത്യാവശ്യമാണ്. നിലവില്‍ ഇത്തരം ധാതുക്കള്‍ ഇന്ത്യ ഇറക്കുമതി ചെയ്തുവരികയാണ്.

ഈ മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമിട്ടാണ് കൂടുതല്‍ ഖനികള്‍ ആരംഭിക്കുന്നത്.

X
Top