നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

പാമോയിൽ ഇറക്കുമതി 8 മാസത്തെ താഴ്ന്ന നിലയിൽ

ന്യൂഡൽഹി: ഫെബ്രുവരിയിലെ പാം ഓയിൽ ഇറക്കുമതി മുൻമാസത്തേതിൽ നിന്ന് 30 ശതമാനം ഇടിഞ്ഞ് എട്ടുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 586,000 ടണ്ണായാണ് ഇറക്കുമതി കുറഞ്ഞത്.

2022 ജൂണിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഒക്‌ടോബർ-ജനുവരി കാലയളവിലെ അമിതമായ ഇറക്കുമതിയെത്തുടർന്നാണ് ഇറക്കുമതി നിയന്ത്രണം.

ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ പാമോയിൽ ഇറക്കുമതി കുറച്ചത് മലേഷ്യൻ പാം ഓയിൽ വിലയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ പാമോയിൽ ഇറക്കുമതി ശക്തമായിരുന്നു. എന്നാൽ ഡിമാൻഡ് ദുർബലമായതിനാൽ ഫെബ്രുവരിയിൽ വാങ്ങൽ വെട്ടിക്കുറയ്ക്കാൻ റിഫൈനർമാർ നിർബന്ധിതരാകുകയായിരുന്നു.

ഫെബ്രുവരിയിലെ സോയ ഓയിൽ ഇറക്കുമതി ജനുവരിയിൽ നിന്ന് 7.3ശതമാനം കുറഞ്ഞ് 340,000 ടണ്ണായി. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി ജനുവരിയിലെ റെക്കാഡ് ഉയർന്ന ഇറക്കുമതിയിൽ നിന്ന് 67ശതമാനം കുറഞ്ഞ് 150,000 ടണ്ണായി കുറഞ്ഞു.

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും പാമോയിൽ വാങ്ങുന്നത്. അർജന്റീന, ബ്രസീൽ, റഷ്യ, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്ന് സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയാണ് ഇറക്കുമതി ചെയ്യുന്നത്.

സോയാ ഓയിലിനും സൂര്യകാന്തി എണ്ണയ്ക്കുമുള്ള കിഴിവ് ഡിസംബർ പാദത്തിൽ 500 ഡോളറിൽ നിന്ന് ടണ്ണിന് 200 ഡോളറായി ചുരുങ്ങി, എന്നാൽ, സൂര്യകാന്തി എണ്ണയുടെയും സോയോയിലിന്റെയും തീരുവ രഹിത ഇറക്കുമതി നിർത്തലാക്കാനുള്ള ഇന്ത്യയുടെ സമീപകാല നീക്കങ്ങൾ വരും മാസങ്ങളിൽ പാമോയിലിനെ പിന്തുണയ്ക്കുമെന്ന് സൺവിൻ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് സന്ദീപ് ബജോറിയ പറഞ്ഞു.

ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേക്ക് 2 ദശലക്ഷം ടൺ ക്രൂഡ് സൺഫ്ലവർ ഓയിലിന്റെ തീരുവ രഹിത ഇറക്കുമതി ക്വാട്ട റദ്ദാക്കാൻ ഇന്ത്യ ബുധനാഴ്ച തീരുമാനിച്ചു.

സൂര്യകാന്തി എണ്ണയുടെയും സോയോയിലിന്റെയും ഇറക്കുമതി ക്വാട്ടയിൽ നികുതിയില്ലാതെ അനുവദനീയമായിരുന്നിട്ടും നേരത്തെ നികുതി ഈടാക്കിയിരുന്ന ഈ നീക്കം പാമോയിലിന്റെ ഉയർന്ന ഇറക്കുമതിയിലേക്ക് നയിച്ചേക്കാം.

X
Top