Alt Image
കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ ◆ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് വേണ്ടി ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു ◆ കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ ◆ രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆

രാജ്യത്തെ വൈദ്യുതി ഉപഭോഗം 11% വര്‍ധിച്ച് 121.19 ബില്യണ്‍ യൂണിറ്റായി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗം ഡിസംബറില്‍ 11 ശതമാനം ഉയര്‍ന്ന് 121.19 ബില്യണ്‍ യൂണിറ്റായി. സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ ഉണര്‍വിനെയാണ് ഇത് കുറിക്കുന്നത്.ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വിതരണമായ പീക്ക് പവര്‍ ഡിമാന്‍ഡ് 2022 ഡിസംബറില്‍ 205.03 ജിഗാവാട്ടായി (GW) വര്‍ധിച്ചു.

2021 ഡിസംബറില്‍,109.17 ബില്യണ്‍ യൂണിറ്റും(ബിയു) 2020 അതേ മാസത്തില്‍ 105.62 ബിയുവുമാണ് രാജ്യം ഉപയോഗപ്പെടുത്തിയത്. യഥാക്രമം 183.24, 182.78 ജിഗാവാട്ടായിരുന്നു ഏറ്റവും ഉയര്‍ന്ന വൈദ്യുതി വിതരണം. 2019 ഡിസംബറിലെ ഉയര്‍ന്ന ഡിമാന്റ് 170.49 ജിഗാവാട്ട്.

ഉപഭോഗം 101.08 ബിയു. ഹീറ്റിംഗ് ഉപകരണങ്ങളുടെ ആധിക്യം, സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ പുരോഗതി എന്നിവ കാരണം വൈദ്യതി വിതരണം ഇനിയും ശക്തമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

X
Top