ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

₹4.9 ലക്ഷം കോടി കടന്ന് ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി

ബെംഗളൂരു: ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണിയുടെ മൊത്തം വില്‍പനമൂല്യം (Gross Merchandise Value/GMV) കഴിഞ്ഞ സാമ്പത്തികവര്‍ഷം 6,000 കോടി ഡോളര്‍ (ഏകദേശം 4.92 ലക്ഷം കോടി രൂപ) കടന്നുവെന്ന് റെഡ്‌സീര്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

2021-22ലെ 4,900 കോടി ഡോളറിനേക്കാള്‍ (4.01 ലക്ഷം കോടി രൂപ) 22.5 ശതമാനമാണ് വളര്‍ച്ച.

സ്മാര്‍ട്ട്‌ഫോണുകളുടെയും ഇന്റര്‍നെറ്റിന്റെയും വ്യാപനം, ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കൂടുതല്‍ കമ്പനികളുടെ കടന്നുവരവ്, നിലവാരവും മുന്‍ ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തി ഉത്പന്നങ്ങള്‍ കണ്ടെത്താമെന്ന ഗുണം, സുഗമമായ ഉത്പന്ന തിരഞ്ഞെടുപ്പ് എന്നിങ്ങനെ നിരവധി സൗകര്യങ്ങളാണ് ഇ-കൊമേഴ്‌സ് വിപണിയുടെ അതിവേഗ വളര്‍ച്ചയ്ക്ക് സഹായകമാകുന്നത്.

അതേസമയം, ഇ-കൊമേഴ്‌സ് വിപണിയുടെ വാര്‍ഷിക വളര്‍ച്ചാനിരക്ക് കുറയുകയാണ്. കൊവിഡ് ലോക്ക്ഡൗണില്‍ ഇ-ഷോപ്പിംഗിലെ വളര്‍ച്ച 140 ശതമാനത്തോളമായിരുന്നു. 2019-20ലെ വില്‍പന മൂല്യം മുന്‍വര്‍ഷത്തേക്കാള്‍ 13.6 ശതമാനം വളര്‍ച്ചയോടെ 2,500 കോടി ഡോളറായിരുന്നു (2.05 ലക്ഷം കോടി രൂപ).

കൊവിഡാനന്തരം ഇത് 2020-21ല്‍ 44 ശതമാനം വര്‍ദ്ധിച്ച് 3,600 കോടി ഡോളറായി (2.95 ലക്ഷം കോടി രൂപ). 2021-22ലാകട്ടെ വളര്‍ച്ചാനിരക്ക് 36.1 ശതമാനമായി കുറഞ്ഞു; മൂല്യം 4,900 കോടി ഡോളറിലുമെത്തി.

അതേസമയം, 2019-20ലെ മൂല്യത്തേക്കാള്‍ ഇരട്ടിയിലധികമാണ് നിലവിലേതെന്ന പ്രത്യേകതയുമുണ്ട്.

X
Top