ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ മറ്റു രാജ്യങ്ങൾക്കും ലഭ്യമാക്കും

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (ഡിപിഐ) ആഗോള തലത്തിൽ മറ്റു രാജ്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ ഇന്ത്യ സന്നദ്ധത അറിയിച്ചതായി ഇലക്ട്രോണിക്സ് &ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖരൻ അറിയിച്ചു.

ഡിപിഐയുടെ വലിയ സ്വീകാര്യതക്കും വിപുലീകരണത്തിനും ബഹുമുഖ സംഘടനകൾ, സർക്കാരുകൾ, സർക്കാരിതര സംഘടനകൾ തുടങ്ങിയവയിൽ നിന്ന് ഫണ്ടിങ്ങിനായി അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ നിയന്ത്രണത്തിൽ ഉള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ ആഗോള തലത്തിൽ ലഭ്യമാക്കുന്നതിന് സാങ്കേതിക വിദ്യയും നൂതന കണ്ടുപിടുത്തങ്ങളും ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമായി ലഭ്യമാക്കും.

ഡിജിറ്റലിസറ്റേഷനിൽ പിന്നിലായ ഭൂഖണ്ഡങ്ങൾക്കും രാജ്യങ്ങൾക്കും ഇതേ രൂപത്തിലോ മറ്റേതെങ്കിലും രൂപത്തിലോ ഇത് നടപ്പിലാക്കാനുള്ള കഴിവുണ്ടെന്നു ഉറപ്പ് വരുത്താൻ ബഹുമുഖ സംഘടനകൾ, സർക്കാർ സർക്കാറിതര സ്ഥാപനങ്ങൾ എന്നിവർക്ക് താല്പര്യമുണ്ട്.

ജി 20 ഡിജിറ്റൽ ഇക്കോണമി മന്ത്രിമാരുടെ പ്രവർത്തന സമിതിയിൽ ഡി പി ഐ, സൈബർ സുരക്ഷ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, ഡിജിറ്റൽ സ്കിൽ എന്നിവയിൽ ആഗോള തലത്തിൽ സമവായം ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രകചറുകളിൽ ഉൾപ്പെടുത്തേണ്ടതിനെ സംബന്ധിച്ച നിർവചനവും തത്വങ്ങളും ചട്ടക്കൂടുകളും എല്ലാ അംഗ രാജ്യങ്ങളും. അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചറിൽ യു പി ഐ ആധാർ ഐഡന്റിഫിക്കേഷൻ പ്ലാറ്റ് ഫോം, ആരോഗ്യ സംരക്ഷത്തിനായുള്ള കോവിൻ പ്ലാറ്റ് ഫോം, ഡിജി ലോക്കർ തദ്ദേശീയമായി നിർമിച്ച 4ജി, 5ജി സ്റ്റാക്ക് എന്നിവ ഉൾപ്പെടുന്നു.

സർക്കാർ ധാരണപത്രത്തിൽ ഒപ്പ് വെച്ച എട്ടു രാജ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളും സ്വീകരിക്കുന്ന ജനപ്രിയമായ ഡിപിഐ ആയി യുപിഐ മാറിയെന്നു മന്ത്രി വ്യക്തമാക്കി.

സൂരിനാം, സിയറാ ലിയോൺ, ആന്റിഗ്വ, ബാർബഡോസ് പാപ്പുവാ, ന്യൂ ഗിനിയ, ട്രിനിഡാഡ് & ടോബാഗൊ മൗറീഷ്യസ്, അർമേനിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.

ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത് സാങ്കേതിക വിദ്യയാണ്. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാ സ്ട്രക്ച്ചർ വൈദഗ്ദ്യം മുഴുവനായോ ഭാഗികമായോ ആഗോള തലത്തിൽ മറ്റു രാജ്യങ്ങളുമായി പങ്കിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top