ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്

ഏഴ് ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ പരിഗണനയിൽ

മുംബൈ: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ ട്രാക്കിലെത്തിച്ച് രാജ്യത്തെ ഗതാഗതം അതിവേഗത്തിലാക്കാനുള്ള ശ്രമം തുടരുകയാണ് ഇന്ത്യൻ റെയിൽവേ.

വന്ദേ ഭാരത്, വന്ദേ ഭാരത് മെട്രോ, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് പിന്നാലെ 320 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ബുള്ളറ്റ് ട്രെയിനിനായുള്ള കാത്തിരിപ്പിലാണ് രാജ്യം.

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026ൽ മുംബൈ – അഹമ്മദാബാദ് ഇടനാഴിയിൽ സർവീസ് നടത്തുമെന്ന്ഇന്ത്യകേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ മുംബൈ – അഹമ്മദാബാദ് ഇടനാഴിയിലാണ് സർവീസ് നടത്തുക. വൈകാതെ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് ബുള്ളറ്റ് ട്രെയിൻ പദ്ധതികളാണ് റെയിൽവേയുള്ള പദ്ധതിയിലുള്ളത്.

പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്നതോടെ വാണിജ്യപരമായ നേട്ടമാണ് കേന്ദ്ര സർക്കാർ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

വരാണാസി – പറ്റ്ന – ഹൗറ, ഡൽഹി – നോയിഡ – വാരാണസി, ആഗ്ര – ലക്നൗ, ഡൽഹി – ഛണ്ഡീഗഢ് – അമൃത്സർ, ലുധിയാന – ജലന്ധർ, ഡൽഹി – ജയ്പുർ – ഉദയ്പുർ – അഹമദാബാദ്, മുംബൈ – പുനെ – ഹൈദരാബാദ്, മുംബൈ – നാസിക് – നാഗ്പുർ, ചെന്നൈ – ബംഗളൂരു – മൈസൂരു തുടങ്ങിയ റൂട്ടുകളാണ് പരിഗണനയിലുണ്ടായിരുന്നത്.

ചെന്നൈ – ബംഗളൂരു – മൈസൂരു റൂട്ട് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നേട്ടമാകും. ഏറെ തിരക്കുള്ള ഈ റൂട്ടിന് പ്രത്യേക പരിഗണനയാണ് റെയിൽവേ നൽകുന്നത്.

ഈ റൂട്ടുകളിൽ മൂന്ന് റൂട്ടുകൾ ഡൽഹിയുമായി ബന്ധിപ്പിക്കുന്നതാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഡൽഹിയിൽ നിന്ന് ആഗ്ര – അയോധ്യ വഴി വാരണാസിയിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ ഇടനാഴി സരായ് കാലെ ഖാൻ – നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും അമൃത്‌സർ – അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കുള്ള മറ്റ് രണ്ട് ഇടനാഴികൾ സെക്ടർ – 21, ദ്വാരക മെട്രോ സ്റ്റേഷൻ, ബിജ്വാസൻ ഏരിയകളിൽ നിന്നും സർവീസ് ആരംഭിക്കും.

ഡൽഹി – വാരണാസി ഇടനാഴിക്കായി സരായ് കാലെ ഖാൻ, നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമുള്ള എച്ച്എസ്ആർ സ്റ്റേഷൻ്റെ സാധ്യതകൾ പഠിക്കാൻ ആരംഭിച്ചതായി എൻഎച്ച്എസ്ആർസിഎൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡൽഹി – അഹമ്മദാബാദ്, ഡൽഹി – അമൃത്സർ എച്ച്എസ്ആർ ഇടനാഴികൾക്കായി സെക്ടർ-21, ദ്വാരക മെട്രോ സ്റ്റേഷൻ, ബിജ്വാസൻ റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് സമീപമുള്ള സ്ഥലങ്ങൾ പരിശോധിക്കുകയാണ്.

X
Top