
തിരുവനന്തപുരം: മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫോമേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രാജ്യത്തെ മികച്ച തൊഴിലന്തരീക്ഷമുളള കമ്പനിയെന്ന ബഹുമതിക്ക് വീണ്ടും അര്‍ഹമായി. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2023-2024 വര്‍ഷത്തെ മികച്ച തൊഴിലിടമെന്ന ബഹുമതിയാണ് യു എസ് ടിയെ തേടിയെത്തിയത്.
മികച്ച തൊഴിൽ സംസ്കാരവും ഉയര്‍ന്ന വിശ്വാസ്യതയും കാഴ്ച്ച വയ്ക്കുന്നതില്‍ പ്രകടിപ്പിച്ച മികവിനാണ് യു എസ് ടിക്ക് ഈ ബഹുമതി.
മികച്ച തൊഴില്‍ദാതാക്കള്‍ക്ക് അംഗീകാരം നല്‍കുന്ന ലോകത്തിലെ ഏറ്റവും പരമോന്നത ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ആണ് ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്കിന്റേത്. ഇപ്പോള്‍ ജി.പി.എസ്.ടി.ഡബ്ല്യൂവിന്റെ ഈ അംഗീകാരം യുഎസ് ടിയുടെ ഇന്ത്യന്‍ ഘടകത്തിനുപുറമെ യുഎസ്, യുകെ, സ്‌പെയിന്‍, മെക്‌സിക്കോ, മലേഷ്യ രാജ്യങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.
ഒന്നിലധികം വിപണികളിലും ഭൂഖണ്ഡങ്ങളിലും പ്രവര്‍ത്തിക്കാനുള്ള മികച്ച സ്ഥലമായി സാക്ഷ്യപ്പെടുത്തിയ മികച്ച സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഇത് യു എസ് ടിയെ ഉള്‍പ്പെടുത്തുന്നു. ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് പുരസ്‌കാരം യു എസ് ടി ഇന്ത്യക്ക് ആദ്യമായി ലഭിച്ചത് 2019 -2020ൽ ആണ്.
1999ൽ ആരംഭം കുറിച്ച കമ്പനി ഇന്ന് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്താകമാനം 30,000 ജീവനക്കാരുണ്ട്. ബംഗ്ലൂരു, തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, നോയിഡ, ഹൊസൂര്‍, കോയമ്പത്തൂര്‍, പൂന എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ 15000 ജീവനക്കാർ ജോലി ചെയ്യുന്നു.
പുതിയ നേട്ടത്തിന് പുറമേ ‘ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്’ ‘ടോപ്പ് എംപ്ലോയര്‍ 2023’ ബഹുമതതികള്‍ കമ്പനിയുടെ സെപെയിൻ യുകെ കേന്ദ്രങ്ങൾ കരസ്ഥമാക്കി. നേരത്തെ ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള 100 മികച്ച കമ്പനികളില്‍ ഒന്നായി യു.എസ്.ടി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2021 ലെ എക്‌സ്ംപ്ലര്‍ ഓഫ് ഇന്‍ക്ലൂഷന്‍ അംഗീകാരവും കമ്പനിയെ തേടിയെത്തി. ഏഷ്യാ-പെസഫിക് മേഖലകള്‍ക്കായുള്ള അഭിമാനകരമായ ബ്ലൂ സീല്‍ സര്‍ട്ടിഫിക്കേഷനും കമ്പനിക്കുണ്ട്.
ഓഫീസ് ഓഫ് വാല്ല്യൂ ആന്‍ഡ് കള്‍ച്ചര്‍ ‘ബിസിനസ് കള്‍ച്ചര്‍ ടീം അവാര്‍ഡ്’ തുടര്‍ച്ചയായി മൂന്നു വര്‍ഷവും ലഭിച്ചിട്ടുണ്ട്.