കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ഒന്നാംപാദ ജിഡിപി മികച്ചതാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പലിശ നിരക്കുകൊണ്ടുള്ള പണപ്പെരുപ്പ നിയന്ത്രണം ഹാനികരം

ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ പുറത്തിറങ്ങുന്ന ഒന്നാം പാദ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്) കണക്കുകള്‍ മികച്ചതാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അതേസമയം സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് പണപ്പെരുപ്പം നിയന്ത്രിക്കണമെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.ബി 20 ഇന്ത്യ ഉച്ചകോടിയുടെ ഭാഗമായി ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യ ഈ സാമ്പത്തിക വര്‍ഷം 6.5% വളര്‍ച്ചയെ പ്രതീക്ഷിക്കുന്നു.ലോക സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്ന അഞ്ച് പ്രധാന മേഖലകളെക്കുറിച്ചും അവര്‍ വിശദീകരിച്ചു. അവയില്‍ പണപ്പെരുപ്പ നിയന്ത്രണം, ഭൗതിക ആസ്തികളിലെ പൊതുമേഖല നിക്ഷേപം, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നിക്ഷേപം, കാലാവസ്ഥാ വ്യതിയാനം നേരിടല്‍, സാമ്പത്തിക വളര്‍ച്ച സുരക്ഷിതമാക്കുന്നതിന് സപ്ലൈ ചെയിന്‍ വൈവിധ്യവല്‍ക്കരണം എന്നിവ ഉള്‍പ്പെടുന്നു.

”’ദീര്‍ഘകാലം ഉയര്‍ന്ന പലിശനിരക്ക് സാമ്പത്തിക വീണ്ടെടുപ്പിനെ തടസ്സപ്പെടുത്താം. അത് അടിസ്ഥാന സാമ്പത്തികശാസ്ത്രമാണ്. ഞാന്‍ പുതിയൊന്നും പറയുന്നില്ല”’ മന്ത്രി ചൂണ്ടിക്കാട്ടി. പലിശനിരക്കുകൊണ്ടു മാത്രം പണപ്പെരുപ്പം കൈകാര്യം ചെയ്യാമെന്നത് സമ്പദ്വ്യവസ്ഥകളല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

വളര്‍ച്ചയ്ക്കും പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. അതേസമയം പണപ്പെരുപ്പം നിയന്ത്രിക്കുകയും വേണം. കഴിഞ്ഞ ഒമ്പതു വര്‍ഷത്തില്‍ ഇന്ത്യ സമ്പദ്വ്യവസ്ഥയില്‍ ത്വരിതഗതിയിലുള്ള പരിഷ്‌കാരങ്ങള്‍ നടത്തിയതായും മന്ത്രി അറിയിച്ചു.

”സാമ്പത്തിക, ഡിജിറ്റല്‍, ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ തുടരുകയാണ്,” ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

X
Top