തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

വിദേശ വിപണിയില്‍ സ്വര്‍ണ്ണവില നഷ്ടസാധ്യത കുറയ്ക്കാന്‍ അനുമതി

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിലെ (ഐഎഫ്എസ്സി) അംഗീകൃത എക്സ്ചേഞ്ചുകള്‍ വഴി സ്വര്‍ണത്തിന്റെ നഷ്ടസാധ്യത കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമതി. ”ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററിലെ (ഐഎഫ്എസ്സി) അംഗീകൃത എക്‌സ്‌ചേഞ്ചുകള്‍ വഴി സ്വര്‍ണ്ണ വില അപകടസാധ്യത നിയന്ത്രിക്കാന്‍ റസിഡന്റ് എന്റിറ്റികളെ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം പുറപ്പെടുവിക്കും,’ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

ഐഎഫ്എസ്സിയില്‍ സ്വര്‍ണം സംരക്ഷിക്കാനുള്ള ആര്‍ബിഐയുടെ അംഗീകാരം നല്ല നീക്കമാണെന്ന് കാമ ജ്വല്ലറി എംഡി കോളിന്‍ ഷാ പറയുന്നു.
ഉല്‍പ്പാദനത്തിനുള്ള പ്രാഥമിക അസംസ്‌കൃത വസ്തുവായി മഞ്ഞ ലോഹം ഉപയോഗിക്കുന്നവര്‍ക്കും സ്വര്‍ണ്ണ ഇറക്കുമതി, കയറ്റുമതിക്കാര്‍ക്കും നടപടി സഹാകയകരമാകും.ഇന്ത്യന്‍ ജ്വല്ലറി വ്യവസായത്തിന്റെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നീക്കം സഹായിക്കും.

വിദേശവിപണിയെ ആശ്രയിച്ച് സ്വര്‍ണ്ണവില നഷ്ട സാധ്യതകള്‍ നേരിടാന്‍ നിലവില്‍ അനുവാദമില്ല. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സാമ്പത്തിക സംരക്ഷണത്തിനാണ് പൊതുവേ സ്വര്‍ണ്ണ നിക്ഷേപ ഹെഡ്ജിംഗ് ഉപകരിക്കുന്നത്. നിശ്ചിത വിലയില്‍ സ്വര്‍ണ്ണനിക്ഷേപത്തിന് ഇതിലൂടെ സാധ്യമാകുന്നു.

X
Top