ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

ഇന്ത്യക്കാരുടെ കയ്യിലുള്ളത് റെക്കോര്‍ഡ് സ്വര്‍ണം

മുംബൈ: ഇന്ത്യക്കാരുടെ കയ്യിലുള്ള സ്വര്‍ണത്തിന്റെ അളവ് ലോകത്തിലെ മുന്‍നിര സെന്‍ട്രല്‍ ബാങ്കുകളേക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ കുടുംബങ്ങളുടെ മൊത്തം സ്വര്‍ണശേഖരം 25,000 ടണ്‍ വരുമെന്നാണ് എച്ച്എസ്ബിസി ഗ്ലോബലിന്റെ പഠന റിപ്പോര്‍ട്ടിലുള്ളത്. ഇത് ലോകത്തിലെ തന്നെ മുന്‍നിരയിലുള്ള 10 സെന്‍ട്രല്‍ ബാങ്കുകളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ്.

രാജ്യത്തിന്റെ സമ്പാദ്യ, നിക്ഷേപ സ്ട്രാറ്റജികളില്‍ സ്വര്‍ണത്തിനുള്ള നിര്‍ണായക പങ്ക് അടിവരയിടുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

യുഎസ്, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ചൈന, സ്വിറ്റസര്‍ലാന്‍ഡ്, ഇന്ത്യ, ജപ്പാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളുടെ പക്കലുള്ള സ്വര്‍ണത്തേക്കാള്‍ കൂടുതലാണ് ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള സ്വര്‍ണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

2024 ഡിസംബറിലെ കണക്ക് പ്രകാരം ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്കിന്റ അതായത് ആര്‍ബിഐയുടെ കൈവശമുള്ളത് 876.18 ടണ്‍ സ്വര്‍ണശേഖരമാണ്.

സമ്പാദ്യമെന്ന രീതിയില്‍ പണ്ടു മുതല്‍ തന്നെ ഇന്ത്യന്‍ കുടുംബങ്ങള്‍ സ്വര്‍ണം ശേഖരിക്കുന്നുണ്ട്.

വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കുമൊക്കെയായി സ്വര്‍ണം വാങ്ങുന്നത് കൂടാതെ, ബാങ്കിങ് ആസ്തികള്‍ക്ക് പകരമായും സ്വര്‍ണം ഉപയോഗിക്കുന്നവരാണ് ഇന്ത്യയില്‍ ഭൂരിഭാഗവുമെന്നാണ് റിപ്പോര്‍ട്ട്.

X
Top