8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

രാജ്യാന്തര പണമിടപാടിനും ഇനി യുപിഐ

യൂറോപ്പിലേയ്ക്ക് യാത്രചെയ്യാന് ഉദ്ദേശിക്കുന്നുണ്ടോ? എങ്കില് പണമിടപാടിന് ഇനി യുപിഐയും ഉപയോഗിക്കാം. നാഷണല് പേയ്മെന്റ് കോര്പറേഷന്റെ ആഗോള വിഭാഗമായ എന്ഐപിഎല് യൂറോപ്യന് പണിടപാട് സേവന ദാതാവായ വേള്ഡ് ലൈനുമായി ഇതുസംബന്ധിച്ച് ധാരണയായി.

വേള്ഡ് ലൈനിന്റെ ക്യൂആര് കോഡ് അടിസ്ഥാനമാക്കിയുള്ള സംവിധാനംവഴി യൂറോപ്പില് ഷോപ്പിങ് നടത്താന് സംവിധാനംവഴി കഴിയും. അതോടൊപ്പം റൂപെ ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡുകള് വഴി യൂറോപ്യന് രാജ്യങ്ങളില് പണമിടപാട് നടത്താനുമാകും.

വിദേശയാത്രക്ക് പോകുമ്പോള് നിലവില് അന്താരാഷ്ട്ര കാര്ഡ് ശൃംഖലകള് ഉപയോഗിച്ചായിരുന്നു പണമിടപാട് സാധ്യമായിരുന്നത്. എല്ലാ യൂറോപ്യന് രാജ്യങ്ങളിലേയ്ക്കും താമസിയാതെ സംവിധാനം വ്യാപിപ്പിക്കുമെന്ന് നാഷ്ണല് പേയ്മെന്റ് കോര്പറേഷന് അറിയിച്ചു.

ഒരു മൊബൈല് ആപ്പിലൂടെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ഇടപാട് നടത്താന് സൗകര്യമൊരുക്കുന്ന യുപിഐ രാജ്യാന്ത്യര തലത്തിലേയ്ക്ക് വ്യാപിക്കുന്നതോടെ ഉപഭോക്താക്കള്ക്കും വ്യാപാരികള്ക്കും ഒരുപോലെ ഗുണകരമാകും.

X
Top