അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

സ്വര്‍ണ ബോണ്ടുകള്‍: ഫെബ്രുവരിയില്‍ നടന്നത് റെക്കോര്‍ഡ് വാങ്ങല്‍

മുംബൈ: ഫെബ്രുവരിയില്‍ ഇന്ത്യക്കാര്‍ വാങ്ങിയത് 8008.38 കോടി രൂപയുടെ സ്വര്‍ണ ബോണ്ടുകളെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണക്കുകള്‍ സൂചിപ്പിക്കുന്നു.
8 വര്‍ഷവും 2 മാസവും മുന്‍പാണ് ആദ്യ സ്വര്‍ണ ബോണ്ട് ഇഷ്യു ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ 2015 നവംബറില്‍.

ഇഷ്യുവിന് ശേഷം ഇത്രയും വലിയ തുകയ്ക്ക് സ്വര്‍ണ ബോണ്ട് സബ്‌സ്‌ക്രൈബ് ചെയ്യുന്നത് ഇത് ആദ്യമാണ്.

സുരക്ഷിത നിക്ഷേപങ്ങള്‍ തേടുന്ന ഇന്ത്യന്‍ നിക്ഷേപകരുടെ എണ്ണം കൂടി വരികയാണെന്നതിനു തെളിവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു വിദഗ്ധര്‍ പറയുന്നു. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് സ്വര്‍ണ്ണത്തിന്റെ സ്ഥായിയായ നിലയെ സുരക്ഷിത സ്വത്തായി ഈ പ്രവണത ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്.

സ്വര്‍ണത്തിന് പകരം സ്വര്‍ണത്തിന്റെ മൂല്യമുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്താനും മികച്ച നേട്ടം സ്വന്തമാക്കാനും സഹായിക്കുന്ന പദ്ധതിയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ട്. ഇത് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്നാണ് അവതരിപ്പിച്ചത്.

ഈ പദ്ധതിയിലൂടെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. സ്വര്‍ണ ബോണ്ട് ഇഷ്യു വില ഒരു ഗ്രാമിന് 6,263 രൂപയായിരുന്നു.

ദേശസാല്‍കൃത ബാങ്കുകളുടെ ഓഫീസുകള്‍ അല്ലെങ്കില്‍ ശാഖകള്‍, ഷെഡ്യൂള്‍ ചെയ്ത സ്വകാര്യ, വിദേശ ബാങ്കുകള്‍, നിയുക്ത പോസ്റ്റ് ഓഫീസുകള്‍, സ്‌റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ബിഎസ്ഇ, എന്‍എസ്ഇ തുടങ്ങിയ അംഗീകൃത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ബോണ്ടുകള്‍ വില്‍ക്കുന്നത്.

X
Top