Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

ഇന്ത്യക്കാര്‍ക്ക് റഷ്യയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അവസരമൊരുങ്ങുന്നു

ഷ്യയിലേക്ക് ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാൻ അവസരമൊരുങ്ങുന്നു. 2025-ല്‍ ഇത് സാധ്യമാകുമെന്നാണ് റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച്‌ ചർച്ചകള്‍ നടത്തിയതായും റിപ്പോർട്ടുണ്ട്.

നിലവില്‍ ഇന്ത്യക്കാർക്ക് റഷ്യ സന്ദർശിക്കണമെങ്കില്‍ റഷ്യൻ എംബസിയോ കോണ്‍സുലേറ്റുകളോ അനുവദിച്ച വിസ ആവശ്യമാണ്. വിസാ നടപടികള്‍ പൂർത്തിയാക്കുന്നതിന് ധാരാളം സമയം വേണ്ടതായും വരുന്നു. വിസയില്ലാതെയുള്ള യാത്ര അനുവദിച്ചാല്‍ യാത്ര കുറച്ചുകൂടി വേഗത്തില്‍ സാധ്യമാകുമെന്ന ഗുണവുമുണ്ട്.

ഇന്ത്യൻ സഞ്ചാരികള്‍ കൂടുതലായും ബിസിനസ് ആവശ്യങ്ങള്‍ക്കോ ഔദ്യോഗിക ആവശ്യങ്ങള്‍ക്കോ ആണ് റഷ്യയിലേക്ക് യാത്രചെയ്യുന്നത്. 2023-ല്‍ 60,000-ലധികം ഇന്ത്യക്കാർ റഷ്യ സന്ദർശിച്ചു. 2022-ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 26 ശതമാനത്തിന്റെ വർധനവ്.

2023 ഓഗസ്റ്റ് മുതല്‍ ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് യാത്ര ചെയ്യാനായി ഇ-വിസകള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം മാത്രം ഇന്ത്യൻ സഞ്ചാരികള്‍ക്ക് അനുവദിച്ചത് 9,500 ഇ-വിസകളാണ്. കഴിഞ്ഞ വർഷം ഇ-വിസ ഏറ്റവുമധികം ലഭിച്ച ആദ്യ അഞ്ചു രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംനേടിയിരുന്നു.

നിലവില്‍ ഇന്ത്യക്കാർക്ക് ഇന്തോനീഷ്യ, തായ്ലൻഡ് അടക്കം 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

X
Top