
മുംബൈ: വ്യാപാര ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രതിനിധി സംഘം അടുത്തയാഴ്ച യുഎസ് സന്ദര്‍ശിക്കും. ശരത്ക്കാലം അവസാനത്തോടെ ഉടമ്പടി അന്തിമമാക്കാനാണ് ഇരുരാജ്യങ്ങളുടേയും ശ്രമം. ഇന്ത്യന്‍ സംഘത്തെ വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാലും യുഎസ് സംഘത്തെ അംബാസിഡര്‍ കാതറിന്‍ തായും നയിക്കുന്നു.
ഘട്ടംഘട്ടമായി കരാര്‍ നടപ്പാക്കുകകയാണ് ലക്ഷ്യം. തീരുവ കുറയ്ക്കല്‍, കാര്‍ഷിക, വ്യാവസായി വിപണിയുടെ തുറന്നുകൊടുക്കല്‍, ഡിജിറ്റല്‍ സഹകരണം എന്നിവ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. അടുത്തമാസത്തോടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.തൊഴില്‍ മാനദണ്ഡങ്ങള്‍, പരിസ്ഥിതി ചട്ടങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യും.
ഫാര്‍മ, വസ്ത്രങ്ങള്‍ ഐടി സേവനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ വിപണി പ്രവേശം ഉറപ്പാക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര മേഖലകളിലേയ്ക്ക് പ്രവേശനം വേണമെന്നാണ് അമേരിക്കയുടെ ആവശ്യം.കൂടാതെ ഡിജിറ്റല്‍ സംരക്ഷണ്ത്തില്‍ അയവ് വരുത്തണമെന്നും അവര്‍ നിര്‍ബന്ധം പിടിക്കുന്നു.
നിലവില്‍ ഇന്ത്യയില്‍ നിന്നും ശേഖരിക്കുന്ന ഡാറ്റ രാജ്യത്ത് തന്നെ സൂക്ഷിക്കണമെന്ന് നിയമമുണ്ട്് ഇതില്‍ ഇളവ് വേണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. 2024 ല്‍ ഇന്ത്യ- അമേരിക്ക വ്യാപാരം 191 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇതില്‍ ഇന്ത്യയുടെ കയറ്റുമതി 118 ബില്യണ്‍ യുഎസ് ഡോളറും ഇറക്കുമതി 73 ബില്യണ്‍ ഡോളറുമാണ്. അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി.